ക്യാരറ്റ് - ഈന്തപ്പഴം കേക്ക്
By: Jimson John‎

മൈദ - 1 കപ്പ്‌
പഞ്ചസാര- 3/4 കപ്പ്
ക്യാരറ്റ് - 1 എണ്ണം
ഈന്തപഴം- 10 എണ്ണം
ഓയിൽ - 3/4 കപ്പ്‌
മുട്ട- 3 എണ്ണം
ബേക്കിംഗ്‌ പൗഡർ - 1 tsp
വാനില പൌഡർ - 1 tsp
ബട്ടർ - കുറച്ച്‌
ബദം , ഉണക്ക മുന്തിരി- കുറച്ച്

ഉണ്ടാകുന്ന വിധം

ഈന്തപ്പഴം കുരു കളഞ്ഞു ക്യാരറ്റ് കൂട്ടി മിക്സിയിൽ ചതക്കുക... ഈ മിക്സും മുകളിൽ പറഞ്ഞ എല്ലാം കൂടി ഒരു ബൗളിൽ ഇട്ട്‌ നന്നായി മിക്സ്‌ ചെയ്യുക( ബട്ടർ ഒഴികെ).. അതിന് ശേഷം ഒവെൻ 175 ഡിഗ്രിയിൽ സെറ്റ്‌ ചെയ്യുക. പാത്രം ഒന്ന് ചൂടായതിനു ശേഷം ബട്ടർ തേച്ച്‌ മിക്സ്‌ ഇതിലൊട്ട്‌ ഒഴിച്ചു 1 മണിക്കൂറിന് ശേഷം എടുക്കുക .. കേക്ക് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم