കുഞ്ഞി പത്തിൽ (ഞാൻ പറയും ഇറച്ചിപത്തിൽ എന്ന്)
By: Sukil Ram
അരി പൊടി - 1 കപ്പ്
വെള്ളം - ആവശ്യത്തിനു
ഉപ്പു - ആവശ്യത്തിനു
അരിപ്പൊടിയിലേക്കു തിളപ്പിച്ച വെള്ളം കുറച്ചേ ഒഴിച്ചു ആവശ്യത്തിനു ഉപ്പും ചേർത്തു നമ്മുടെ കുഴക്കട്ടക്കു കുഴക്കുന്നപോലെ മാവ് കുഴച്ചു കുഞ്ഞു കുഞ്ഞു ഉരുളകൾ ആക്കി വെക്കണം. ഒരു ഇഡ്ഡലി പാത്രത്തിൽ ആവശ്യത്തിനു വെള്ളംവെച്ച് തിളക്കുമ്പോൾ നമ്മുടെ കുഞ്ഞൻ ഉരുളകളെ ഒന്നു അമർത്തി തള്ളവിരൽ കൊണ്ട് നടുക്കൊന്നുകൂടി അമർത്തി ഇഡ്ഡലി തട്ടിലേക്കു മാറ്റി കുഞ്ഞനെ ആവിയിൽ വേവിക്കുക. കണ്ടാൽ വെള്ള റോസിന്റെ ഇതൾ പോലിരിക്കും ആവിയിൽ വേവുന്ന കുഞ്ഞിപ്പത്തിൽ.
ഇനി ഫ്രിഡ്ജിൽ തലേദിവസത്തെ ബീഫ് അല്ലെങ്കിൽ ചിക്കൻ റോസ്റ്റ് അതുമല്ലെങ്കിൽ കറി ഇരുപ്പുണ്ടെങ്കിൽ അതെടുത്തുവെച്ചു ഒരു പാനിൽ കടുക് വറത്തു അതിലേക്കു ചേർത്ത് ഒന്നു റോസ്റ്റ് പരുവമാവുമ്പോൾ ഇഡ്ഡലി തട്ടിൽനിന്നും ആവിയിൽ വെന്തിരിക്കുന്ന കുഞ്ഞിപത്തിലിനെ അതിലേക്കു ഇട്ടു പതുക്കെ ഇളക്കി കുറച്ചു കറിവേപ്പിലകൂടി താളിച്ചു ചൂടോടെ വിളമ്പിയാൽ ഞാൻ പറയും ഇത് കുഞ്ഞിപത്തിൽ അല്ല ഇറച്ചിപത്തിൽ ആണെന്ന്, മാത്രമല്ല ഈ വടക്കന്റെ ഈ കുഞ്ഞൻ ഐറ്റംസ് സൂപ്പറാണെന്നും!!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes