PERI PERI CHICKEN CREPES
INGREDIENTS
By : Jasleena Sameer
ചിക്കൻ എല്ലില്ലാത്തത്
- 500gm
വെളുത്തുള്ളി - 4 എണ്ണം
ചുവന്ന മുളക് - 5 എണ്ണം
ഒറിഗാനോ - 1 tsp
പാപ്പരിക്ക പൗഡർ - 1 tsp
വിനാഗിരി - 1 tbട
ഒലീവ് ഓയിൽ - 2tbs,
ഉപ്പ്
ചിക്കൻ ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കുക. ഇത് ചിക്കനിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വെയ്ക്കുക.
ഒരു ഫ്രൈ പാനിൽ 2 tsp ഓയിൽ ഒഴിച്ച് ചെറുതായിട്ട് കൊത്തിയരിഞ്ഞ ഒരു സവാള ഇട്ട് നന്നായിട്ട് വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിയ ചിക്കൻ ചേർത്ത് നന്നായിട്ട് വഴറ്റുക. മൂടിവെച്ച് വെള്ളം വറ്റിച്ച് എടുക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ച അര കപ്പ് സ്പ്രിംഗ് ഒണിയൻ ചേർക്കുക. നന്നായിട്ട് ഇളക്കിയ ശേഷം ചൂടാറാൻ മാറ്റി വെയ്ക്കുക.
crepeട ഉണ്ടാക്കേണ്ട വിധം
-----------------------
മുട്ട - 1
മൈദ - 1 കപ്പ്
പാൽ - Y 2 കപ്പ്
വെള്ളം - 1/2 കപ്പ്
ബട്ടർ - 2tbട
ഉപ്പ്
ഇതെല്ലാം കൂടി മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക.
ഉണ്ടാക്കുന്ന വിധം
ഒരു ഫ്രൈ പാനിൽ അല്പം ബട്ടർ തടവി ഓരോ വലിയ സ്പൂൺ മാവ് ഒഴിച്ച് ചുറ്റിയെടുക്കുക. ഒരു മിനിറ്റ് ശേഷം മെല്ലെ ഇളക്കി മറിച്ചിടുക. ഇങ്ങിനെ ഓരോന്നും ഉണ്ടാക്കി എടുക്കുക. ഈ അളവിൽ 7 എണ്ണം വരെ ഉണ്ടാക്കാൻ പറ്റും.
ഇനി ഉണ്ടാക്കി വെച്ചിരിക്കുന്ന cre peട ലേക്ക് 3tbട ചിക്കൻ മസാല വെച്ച് നാല് ഭാഗവും മൈദ തേച്ച് ഒട്ടിച്ച് മടങ്ങുക. ഒരു ഫ്രൈ പാനിൽ അല്പം എണ്ണ തടവി ഉണ്ടാക്കി വെച്ച crepeട അതിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ടേസ്റ്റി Peri Peri chicken Crepes റെഡി. ചൂടോടെ കഴിച്ചോളൂ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم