Steamed Yam with chilli Sauce
കാച്ചിക്ക പുഴുങ്ങിയതും മുളക് ചമ്മന്തിയും.
By : Maria John
അതെ കൂട്ടുകാരെ നമ്മുടെ കാച്ചിക്ക തന്നെ സാധനം. പക്ഷെ ഇംഗ്ലീഷിൽ പറഞ്ഞു കഴിയുമ്പോൾ പദവി കൂടുമല്ലോ.കാച്ചിക്ക എന്ന് പറയുമ്പോൾ എല്ലാവരും കിഴക്കരെ പട്ടിണി കിടക്കുന്ന പാവങ്ങൾ, മറ്റൊന്നും ഇല്ലാത്തപ്പോൾ തിന്നാൻ ആയി പാരയും തൂമ്പായും ഒക്കെ ആയി പറമ്പിന്റെ മൂലയിൽ പ്ലാവിന്റെയോ അല്ലെൻകിൽ മറ്റു മരങ്ങളുടെയോ ചുവട്ടിൽ നിന്നും ചിലപ്പോൾ കല്ലുകളുടെ ഇടയിൽ കൂടി വളർന്നു പോയ കിഴങ്ങു മാന്തി എടുത്തു കഴുകി തൊലി ചെത്തി പുഴുങ്ങി തിന്നുന്നത് ആണ് ഓർമ വരുന്നത്.എന്നാൽ ഇതും അരരോഗ്യപ്രദം ആണ് എന്ന് എടുത്തു പറയട്ടെ.ഇതിലെ വാട്ടർ content ആണ് കാര്യം.മധുരകിഴങ്ങു കഴിഞ്ഞാൽ പിന്നെ കാച്ചിലിൽ ആണ് ഏറ്റവും കൂടുത വെള്ളമയം ഉള്ളത്.എന്നാൽ ഇതിനു മറ്റു കിഴങ്ങുവർഗങ്ങളെകാളും starch കുറവാണ്.
കാച്ചിൽ വളെരെ കുറച്ചു മാത്രം കൃഷി ചെയ്യപ്പെടുന്നു. ഇതിനു ഒരു പരിചരണംവും വേണ്ട എന്നത് ആയിരിക്കാം.കാര്യം കാച്ചിൽ എത്ര ഉയരച്ചിൽ വളരുന്നു അത്രയും അധികം വലിപ്പം കിഴങ്ങിന് കിട്ടും.ഒരു fun fact പറയട്ടെ.The stripes on no two zebras are alike എന്ന് പറയും പോലെ കാച്ചിക്കയും വലിപ്പത്തിലും ഷെയ്പ്പിലും എപ്പോഴും വ്യത്യസ്തം ആയിരിക്കും.
പിന്നെ ഞാൻ ആവിയിൽ ആണ് പുഴുങ്ങിയത്. വെള്ളം പിടിക്കാതിരിക്കാനും അലിഞ്ഞു പോവാതിരക്കാനും ആണ് ഇങ്ങനെ ചെയ്തത്.മുക്കാൽ വേവ് ആയപ്പോൾ അല്പം ഉപ്പു മുകളിൽ തൂവി.വെന്തോ എന്ന് ഒരു ഈർക്കിൽ കുത്തി ഇറക്കി നോക്കി.
മുളകുചമ്മന്തിക്ക് പഴുത്ത കാന്താരി ഉപ്പും നാരങ്ങാ നീരും അല്പം എണ്ണയും ചേർത്ത് അരച്ച് എടുത്തു.പഴുത്ത കാന്താരിക്ക് പുകച്ചിൽ കുറവ്.പിന്നെ ആരോഗ്യത്തിനു മെച്ചം എന്നും പറയപ്പെടുന്നു.
കത്തിയും മുള്ളും വെച്ചിരിക്കുന്നത് കാച്ചിക്കക്കു ഫൈവ് സ്റ്റാർ പദവിക്ക് ആണ്. ഞാൻ കൈ കൊണ്ട് തന്നെ തിന്നത്.
മുളക് ചമ്മന്തിക്ക് എരു കൂടുതൽ ആണെങ്കിൽ കട്ടൻ കാപ്പി അല്ലെങ്കിൽ കട്ടൻ ചായ കുടിക്കൂ.അതും പോരാ എങ്കിൽ ഒരു പഴം എടുത്തു തിന്നോ.
ഞാൻ കാചിക്കയുടെ മൂക്ക് മുറിച്ചു വെച്ചിട്ടുണ്ട് നടാൻ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes