നല്ലൊരു മീൻ കറി ആയാലോ?
അതും മ്മടെ തൃശ്ശൂർ സ്റ്റെലിൽ...
ചാള അമ്പഴങ്ങാ ഇട്ടു തേങ്ങ അരച്ചു വച്ചത്...
അതും മ്മടെ തൃശ്ശൂർ സ്റ്റെലിൽ...
ചാള അമ്പഴങ്ങാ ഇട്ടു തേങ്ങ അരച്ചു വച്ചത്...
ചിലർ ചാളയെ മത്തി എന്നൊക്കെ പറയും
അമ്പഴങ്ങയെ എന്തു പറയുമെന്ന് അറിയില്ല...
ചാള ഒരു കിലോ
അമ്പഴങ്ങാ 250 ഗ്രാം
സവാള 2
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി 15 അല്ലി
പച്ചമുളക് 10 എണ്ണം
വേപ്പില ഒരു പിടി
അമ്പഴങ്ങാ 250 ഗ്രാം
സവാള 2
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി 15 അല്ലി
പച്ചമുളക് 10 എണ്ണം
വേപ്പില ഒരു പിടി
ഇഞ്ചി വെളുത്തുള്ളി സവാള വേപ്പില എല്ലാം അരിഞ്ഞു ഒരു ചട്ടിയിലിട്ട് കൈ കൊണ്ട് തിരുമ്മുക...
കൈ നീറാതിരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടുന്നത് നന്നായിരിക്കും..
കൈ നീറാതിരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിൽ പുരട്ടുന്നത് നന്നായിരിക്കും..
അതിലേക്ക് 2 സ്പൂൺ മുളക് പൊടി..
3 സ്പൂൺ മല്ലിപ്പൊടി
ഇത്തിരി മഞ്ഞൾപ്പൊടി
എന്നിവ ചേർത്ത് നന്നായി തിരുമ്മുക...
അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചട്ടി അടുപ്പത്ത് വെക്കുക.... എല്ലാം മൂത്തു വരുമ്പോ.. ഒരു കപ്പ് വെള്ളം ഒഴിക്കുക...
ഒന്നു തിളക്കുമ്പോ.മീൻ ഇടുക...
പാത്രം അടച്ചു വെക്കുക...
10 മിനിറ്റ് കഴിഞ്ഞാൽ മീൻ വേവും
ഇത്തിരി മഞ്ഞൾപ്പൊടി
എന്നിവ ചേർത്ത് നന്നായി തിരുമ്മുക...
അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചട്ടി അടുപ്പത്ത് വെക്കുക.... എല്ലാം മൂത്തു വരുമ്പോ.. ഒരു കപ്പ് വെള്ളം ഒഴിക്കുക...
ഒന്നു തിളക്കുമ്പോ.മീൻ ഇടുക...
പാത്രം അടച്ചു വെക്കുക...
10 മിനിറ്റ് കഴിഞ്ഞാൽ മീൻ വേവും
അപ്പോഴേക്കും ഒരു മുറി തേങ്ങാ നല്ല സോഫ്റ്റ് ആയി അരച്ചു റെഡിയാക്കി വെക്കുക...
എന്നിട്ട് തേങ്ങാ അരച്ചത് മീനിൽ ചേർക്കുക...
ഒന്നുകൂടി തിളക്കട്ടേ...
എന്നിട്ട് തേങ്ങാ അരച്ചത് മീനിൽ ചേർക്കുക...
ഒന്നുകൂടി തിളക്കട്ടേ...
5 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഇത്തിരി വേപ്പിലയും ഒരു ചീനച്ചട്ടിയിലാക്കി അടുപ്പത്ത് വെക്കുക ഇത്തിരി വെളിച്ചെണ്ണ ഒഴിക്കുക
ഉള്ളിയും വേപ്പിലയും നന്നായി മൂത്താൽ അര ടീസ്പൂൺ മുളകുപൊടി അതിൽ ഇട്ട ഉടനേ മീൻ കറിയിലേക്ക് ഒഴിക്കുക....
ഉഗ്രൻ മീൻ കറി റെഡി...
നല്ല കുത്തരി ചോറും കൂട്ടി ഒരു പിടി പിടിക്കുക
By : Nison Paulson
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes