ഇന്ന് എന്റെ വക കക്കറോട്ടി ആണ് കേട്ടോ... 
അണപ്പത്തിൽ എന്നും പറയും.... 
ബീഫ് കറിയിലാണ് സാധാരണ ഇത് ഉണ്ടാക്കാറ്. ഞാൻ ചികനാണ് എടുത്തത്. തുടങ്ങാം...
By : Ansina Vp
അരിപ്പൊടി
ഉപ്പ്
ചൂടുവെള്ളം
അരിപ്പൊടി ഉപ്പും ചേർത്ത് ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക ... പത്തിരി പരുവം.. കൈവെള്ളയിൽ വച്ച് ചെറുതായി പരത്തി നടുവിൽ വിരൽ കൊണ്ടൊന്നമർത്തി വെക്കുക... മുഴുവൻ മാവും ഇങ്ങനെ ചെറിയ പത്തിരി ആക്കി ആവിയിൽ വേവിച്ചെടുക്കുക.
ചിക്കൻ കറി
ചിക്കൻ
തക്കാളി
ഉള്ളി
പച്ചമുളക്
ഇഞ്ചിവെളുത്തുള്ളി ചതച്ചത്
കറിവേപ്പില
മല്ലിയില
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഗരംമസാല
ഉപ്പ്
തേങ്ങ
പെരുജീരകം,പട്ട,ഗ്രാമ്പു
ചെറിയ ഉള്ളി
എണ്ണ
ചികൻ കഴുകി ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും ചേർത്ത് വെക്കുക
തേങ്ങ മഞ്ഞൾപൊടിയും പട്ട, ഗ്രാമ്പു,പെരുംജീരകം ,ചെറിയ ഉള്ളി എന്നിവ ചേർത്ത് ഗോൾഡൻ കളറിൽ വറുത്തു വെക്കുക. തണുത്താൽ നന്നായി അരച്ചെടുക്കുക
ചട്ടിചൂടാക്കി എണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് ചേർക്കുക
പച്ചമുളക് ചേർക്കുക
മുളകുപൊടിയും മല്ലീപ്പൊടിയും ഉപ്പും ചേർത്തിളക്കി ചിക്കനും ചേർത്തിളക്കുക.
തക്കാളി ചേർത്ത് അൽപസമയം അടച്ചുവയ്ക്കുക
കുറച്ചു വെള്ളം ചേർത്ത് തിളപ്പിക്കുക
മുക്കാൽ വേവായാൽ അരവ് ചേർക്കുക
ഗരം മസാല ചേർക്കാം...
കറി കുറുകി വരുമ്പോൾ മല്ലിയിലയും കറിവേപ്പിലയും ചേർക്കുക
വേവിച്ചുവച്ചിരിക്കുന്ന പത്തിൽ കറിയിൽ ചേർത്ത് തിളപ്പിക്കുക.കറിയും പത്തിരിയും നന്നായി മിക്സായാൽ ഇറക്കി വെക്കാം.
കറിവേപ്പിലയും ചെറിയ ഉള്ളിയും താളിച്ചിടാം.....
അണപ്പത്തിൽ റെഡി
അരിയും തേങ്ങയും ഉള്ളിയും പെരും ജീരകവും അരച്ചും പത്തിൽ തയ്യാറാക്കാം....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم