ഫിഷ് മോമോസ്
By : Fathima Sami
മൈദ - 1 1/2 കപ്പ്
ഉപ്പ്
എണ്ണ - 1 സ്പൂൺ
വെള്ളം - കുഴക്കാൻ ആവശ്യത്തിന്

ചേരുവകൾ എല്ലാം ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മയത്തിൽ കുഴച്ചെടുത്ത് അര മണിക്കൂർ മൂടിവെക്കണം.ഈ സമയം ഫില്ലിങ്ങ് തയ്യാറാക്കാം.

ഫില്ലിങ്ങിന് ആവശ്യമായ ചേരുവകൾ:-

ദശകട്ടിയുള്ള ഏതെങ്കിലും മീൻ മുള്ളു നീക്കി നുറുക്കിയത് - 1 കപ്പ്
സവാള അരിഞ്ഞത്- 1
ഇഞ്ചി , വെള്ളുള്ളി ,പച്ചമുളക് ചതച്ചത് - 1 സ്പൂൺ വീതം
ഉപ്പ്
ഗരം മസാല - 1 സ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
എണ്ണ - 2 സ്പൂൺ
മല്ലിയില

ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടായാൽ സവാള ,ഇഞ്ചി, പച്ചമുളക്, വെള്ളുള്ളി ഇട്ടു വഴറ്റി അതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് ,മീൻ ചേർത്തു 3_4 മിനിറ്റ് വേവിച്ചു മല്ലിയില ചേർത്തു ഇറക്കി വെക്കാം. (നിങ്ങൾക്കിഷ്ടമുള്ള ഫില്ലിംഗ് യൂസ് ചെയ്യാം)

കുഴച്ചു വെച്ച മാവ് ഇടത്തരം വലിപ്പമുള്ള ബോളുകളാക്കി വട്ടത്തിൽ പരത്തി നടുവിൽ ഫില്ലിങ്ങ് വച്ചു ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എണ്ണമയം പുരട്ടിയ ഇഡലി ചെമ്പിന്റെ തട്ടിൽ വച്ച് 15 മിനിറ്റ് ആവി കയറ്റിയെടുക്കുക.

ചൂടോടെ സോസിനൊപ്പം കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم