ചപ്പാത്തി നൂഡിൽസ്
By : Latha Subramanian
ചേരുവകൾ :-
ചപ്പാത്തി.... 4 എണ്ണം
എണ്ണ.......2 ടേബിൾസ്പൂൺ
സവാള..... 2 എണ്ണം
ക്യാബേജ് .... 1/4 കപ്പ്
ക്യാരറ്റ്........... 1/4 cup
കാപ്സിക്കം.... 1 വലുത്
വെളുത്തുള്ളി.... 5 അല്ലി
കുരുമുളകുപൊടി.... 1ടീസ്പൂൺ
സോയസോസ്......... 1/2ടീസ്പൂൺ
ടൊമാറ്റോ സോസ്.... 2ടീസ്പൂൺ
ഉപ്പ്...... പാകത്തിന്
സ്പ്രിങ് ഒനിയൻ.... 1/4 കപ്പ് (optipnal)
തയ്യാറാക്കുന്ന വിധം :-
സവാള, ക്യാരറ്റ്, ക്യാബേജ് , കാപ്സിക്കം എന്നിവ നീളത്തിൽ മുറിക്കുക. വെളുത്തുള്ളി അരിഞ്ഞു വക്കണം, പിന്നെ ചപ്പാത്തി ഓരോന്നും നടുവിൽ ഒന്ന് ഫോൾഡ് ചെയ്തു മുറിക്കുക, കനം കുറച്ചു. അപ്പോൾ നീളത്തിൽ കിട്ടും. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ എന്ന് പറയുമ്പോൾ ഏത് റിഫൈൻഡ് ഓയിൽ വേണേലും ഉപയോഗിക്കാം. ഇനി ചൂടായ എണ്ണയിലേക്ക് വെളുത്തുള്ളി ചേർത്ത് ഒന്ന് ചെറുതായി മൂപ്പിക്കുക. പിന്നെ സവാള ചേർക്കുക ഒന്ന് ചെറുതായി വഴറ്റുക. അതിലേക്ക് മുറിച്ചുവച്ച ക്യാരറ്റ്, ക്യാപ്സിക്കം, ക്യാബേജ് എന്നിവ ചേർക്കുക. നന്നായി ഇളക്കുക.
1മിനുട്ട്. കൂടുതൽ വേവാൻ പാടില്ല. പാകത്തിന് ഉപ്പ് ചേർക്കുക. അതുപോലെ തന്നെ കുരുമുളകുപൊടിയും ചേർക്കുക. ഉടനെ തന്നെ സോയ സോസും, ടൊമാറ്റോ സോസും ചേർക്കുക. അവസാനമായി നമ്മൾ നീളത്തിൽ മുറിച്ചുവച്ച ചപ്പാത്തി ചേർക്കുക. നന്നായി ടോസ് ചെയ്യുക. അപ്പൊ എല്ലാം കൂടി നന്നായി മിക്സാവും. സ്പ്രിങ് ഒനിയൻ ഉണ്ടെങ്കിൽ ചേർക്കാം, ഇല്ലെങ്കിലും കുഴപ്പമില്ല. ഇനി നമുക്ക് ഗ്യാസ് ഓഫ് ചെയ്യാം. അങ്ങിനെ നമ്മുടെ "ചപ്പാത്തി നൂഡിൽസ് "റെഡി. എങ്ങിനെണ്ട് കുട്ടികളെ പറ്റിക്കൽ പരിപാടി.കുട്ടികൾക്ക് വേണ്ടി സ്പെഷ്യൽ ഐറ്റം ഉണ്ടാക്കാനുപറഞ്ഞാൽ എല്ലാവർക്കും സന്തോഷാണ്.
കാലത്തു ഉണ്ടാക്കിയ ചപ്പാത്തി ബാക്കി വന്നാൽ ഇനി മുതൽ നമുക്ക് കുട്ടികൾക്ക് നൂഡിൽസ് ഉണ്ടാക്കികൊടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes