ആലൂ പൊറാട്ട
By : Shejeena Salim
ഗോതമ്പ് പൊടി - ഒന്നര കപ്പ്
ഉപ്പ്, നെയ്യ് - ആവശ്യത്തിന്
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് രണ്ടെണ്ണം
സവാള ചെറുതായി അരിഞ്ഞത് - രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് - ഒരു സ്പൂൺ
ഇഞ്ചി വെളുത്തള്ളി പേസ്റ്റ് - അര സ്പൂൺ
മല്ലി ഇല അരിഞ്ഞത് - കുറച്ച്
ചെറിയ ജീരകം പൊടിച്ചത് - കാൽ സ്പൂൺ, കസൂരി മേത്തി - കുറച്ച്
ഗോതമ്പ് പൊടി ആവശ്യത്തിന് ഉപ്പും, ഇളം ചൂടുവെള്ളവും, കുറച്ച് നെയ്യും ചേർത്ത് നല്ല മയത്തിൽ കുഴച്ച് വെയ്ക്കുക. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് വഴറ്റുക. ഇനി അതിൽ, ജീരകം പൊടിച്ചത്, കസൂരി മേത്തിഎന്നിവ ചേർത്ത് കൊടുക്കാം ഇളക്കിയ ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഉടച്ചതും, മല്ലി ഇല കുറച്ച് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനി കുഴച്ച് വച്ച മാവിൽ നിന്ന് വലിയ ഉരുളകളാക്കി എടുത്ത് ചെറുതായി കൈ കൊണ്ട് പരത്തിയ ശേഷം കുറച്ച് ഉരുളക്കിഴങ്ങ് കൂട്ട് എടുത്ത് പരത്തിയതിൽ വെച്ച് വീണ്ടും ഉരുളയാക്കി പരത്തി സാവാധാനം പരത്തി എടുക്കുക. ചൂടായ തവയിൽ നെയ്യ് പുരട്ടി ചുട്ടെടുക്കാവുന്നതാണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes