ഇലയട
By : Nizam Nizam
ആവശ്യമുള്ള സാധനങ്ങൾ 
*********
പച്ചരിപ്പൊടി - 1 കപ്പ്(നനച്ചു പൊടിച്ചത്)
മൈസൂർ പഴം - 3 എണ്ണം 
തേങ്ങാ ചിരവിയത് - അര കപ്പ്
ശർക്കര - 4 അച്ച്
ഏലക്കാപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
-------------
ശർക്കര കട്ടിയിൽ ഉരുക്കി അരിച്ചെടുക്കുക. അരിപ്പൊടിയിൽ ശർക്കര ഉരുക്കിയ വെള്ളവും തേങ്ങയും ഏലക്കാപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി കുഴയ്ക്കുക. ശേഷം വാഴയില വൃത്തിയാക്കി ചെറിയ കഷണം എടുത്ത് അതിൽ എണ്ണ തടവി മാവിൽ നിന്നും കുറച്ചെടുത്ത് കൈ കൊണ്ട് അമർത്തി ഇളക്കുള്ളിൽ വച്ച് ഇല രണ്ടായി മടക്കിവീണ്ടും കനം കുറച്ചമർത്തി ആവിയിൽ വേവിച്ചെടുക്കുക... ഇലയട റെഡി
أحدث أقدم