മട്ടൻ ലിവർ + വയനാടൻ കുരുമുളക്....
ആഹാ എന്താ എരി.....
.മട്ടൻ ലിവർ പെപ്പർ റോസ്റ്റ്
By : Ansina Vp
മട്ടൻ ലിവർ അരക്കിലോ
കുരുമുളക് പൊടി നാല് സ്പൂൺ
മഞ്ഞൾ പൊടി അര സ്പൂൺ
ഗരം മസാല അരസ്പൂൺ
ഉള്ളി രണ്ട് പൊടിയായി അരിഞ്ഞത്
തക്കാളി ഒന്ന് പൊടിയായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പൊടിയായി അരിഞ്ഞത്
പച്ചമുളക് നീളത്തിൽ അരിഞ്ഞത്
എണ്ണ ആവശ്യത്തിന്
ഉപ്പ്
ലിവർ വൃത്തിയാക്കി ഉപ്പും ഒരുസ്പൂൺ പെപ്പർ പൗഡറും മഞ്ഞൾപൊടിയും ചേർത്ത് വെള്ളം ചേർക്കാതെ കുക്കറിൽ വേവിക്കുക. വേവുമ്പോൾ വെള്ളം വരും.
ചീനചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി നന്നായി ഗോൾഡൻ കളറിൽ വഴറ്റുക.
ഇഞ്ചി, വെളുത്തുള്ളി ചേർക്കുക
തക്കാളിയും ചേർത്ത് വഴറ്റുക
മഞ്ഞൾ പൊടിയും ഉപ്പും ഗരം മസാലയും കുരു മുളകു പൊടിയും ചേർത്തിളക്കുക
വേവിച്ച ലിവർ വെള്ളത്തോടെ ചേർക്കുക.
നന്നായി ഇളക്കി റോസ്റ്റ് പരുവമായാൽ മല്ലിയില,കറിവേപ്പില ചേർത്ത് ഇറക്കി വയ്കാം. ഡ്രൈ ആവരുത്. രുചി പോവും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم