ഇന്നൊരു സിമ്പിൾ ചോറും കറിയുമായിരുന്നു ഉണ്ടാക്കിയത്‌. മത്തങ്ങാ കൂട്ടാൻ (കറി), മുള്ളൻ മുളകിട്ടത്‌, ക്യാബേജ്‌ തോരൻ പിന്നെ അടവ്‌ വറുത്തതും. 
എല്ലാവർക്കും അറിയുന്നതാണെങ്കിലും 'മത്തങ്ങാക്കറി' എന്റെ സ്റ്റൈൽ ഒന്ന് പങ്കുവെക്കാമെന്ന് കരുതി.

* മത്തങ്ങ രണ്ട്‌ വലിയ കഷ്ണം ചെറുതായി മുറിച്ചത്‌.
* പച്ചമുളക്‌ നീളത്തിൽ അരിഞ്ഞത്‌ 5 എണ്ണം.
* മഞ്ഞൾ പൊടി 1 ടീസ്പൂൺ.
* ഉപ്പ്‌ പാകത്തിനു.

എല്ലാം കൂടി ഒരു മൺ ചട്ടിയിൽ ആവശ്യത്തിനു വെള്ളമൊഴിച്ച്‌ വേവിച്ച്‌ നന്നായി ഉടച്ച്ടുക്കുക.
ശേഷം 3 ടേബിൾ സ്പൂൺ തേങ്ങ, ഒരു നുള്ള്‌ ചെറിയ ജീരകം, 2 അല്ലി വെളുത്തുള്ളി എന്നിവ മിക്സിയിൽ നന്നായി അരച്ചെടുത്ത്‌ ചേർത്ത്‌ തിളപ്പിക്കുക.

കടുക്‌, കറിവേപ്പില, വറ്റൽ മുളക്‌ ചേർത്ത്‌ വറവിട്ടാൽ സ്വാദിഷ്ടമായ മത്തൻ കൂട്ടാൻ റെഡി...

എല്ലാവർക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ...

സസ്നേഹം,
ആയിഷ ബഷീർ, തായിഫ്‌.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم