ആന്ദ്ര സ്പെഷ്യൽ മാമിഡി ആവക്കായ/ ആവക്കായ പച്ചടി (Mango Pickle)
By : Angel Louis
👅മാമിഡി എന്ന് വായിച്ച് ആരും ചിരിക്കണ്ടാ
മാമിഡി (മാമിഡി കായ്) എന്ന് വച്ചാൽ തെലുഗുവിൽ പച്ച മാങ്ങ എന്നാണർത്ഥം
വളരെ ടേസ്റ്റിയായ ഒരു അച്ചാർ ആണ്. അച്ചാർ പ്രേമികൾ ഒരു പ്രാവശ്യം എങ്കിലും ഈ അച്ചാർ കഴിച്ചാൽ ഇതിന് അഡിക്ട് ആയി പോകും.
ഏപ്രിൽ മുതൽ മാങ്ങാ സീസൺ തുടങ്ങുമെങ്കിലും ജൂൺ ലാസ്റ്റ് ആണ് എല്ലാവരും അച്ചാർ ഇടാൻ തിരഞ്ഞെടുക്കുന്ന സമയം. ഇവിടെ ഒരോ വീട്ടുകാരും ഒരു വർഷം മുഴുവൻ കഴിക്കാനുള്ള അച്ചാർ ആണ് ഉണ്ടാക്കുക, 10-25 കിലോയോളം . മറ്റ് ഒരു കറിയൊന്നുമില്ലെങ്കിലും ഈ അച്ചാർ മാത്രം കൂട്ടി ചോറും ,ചപ്പാത്തിയും, ഉപ്പുമാവും ഒക്കെ കഴിക്കും. അച്ചാറിടാൻ പ്രേത്യേക മാങ്ങയാണ് എടുക്കുക. പുറംതോട് (Skin)കട്ടിയുള്ള മാങ്ങയാണ് ഉപയോഗിക്കുക.
ഗ്രൂപ്പിലെ പല കൂട്ടുകാരും ഈ അച്ചാറിന്റെ റസിപ്പി ചോദിച്ചിരുന്നു. കുറെ രീതിയിൽ ചെയ്യാം ഞാൻ ചെയ്യുന്ന രീതി പറയാം.
ചേരുവകൾ
1. മാങ്ങ 2 1/2 | Kg (വിളഞ്ഞ മാങ്ങാ നല്ല പുളിയും സ്കിൻ കട്ടിയുള്ളതും ആയിരിക്കണം )
2 .മുളക് പൊടി - 500 g (കശ്മീർ ചില്ലി പൗഡർ ആയാൽ നല്ലത് ) ഇവിടെ അച്ചാറിനായ് പ്രത്യേകം മുള്ക് പൊടി കിട്ടും AP യിൽ ഉള്ളവർ അത് ഉപയോഗിക്കുക
3 ഉപ്പ് 250 g( ഒരു ഏകദേശ കണക്ക് ആണ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
4. കടുക് പൊടിച്ചത് - 150 g
5. ഉലുവ വറുത്ത് പൊടിച്ചത് - 50 g
6. വെളുത്തുളളി 300 g (തൊണ്ട് കളഞ്ഞത്)
7. നല്ലെണ്ണ/നിലക്കടല എണ്ണ - 1 ലിറ്റർ
ചെയ്യുന്ന വിധം
ആദ്യം മാങ്ങ കഴുകി നല്ല പോലെ വെള്ളം തുടച്ച് ഉണക്കി എടുക്കുക ഒട്ടും വെള്ളം മയം ഉണ്ടാകരുത്. ഇത് മാങ്ങയുടെ ഉള്ളിലെ തൊണ്ടോട് കൂടി കട്ട് ചെയ്യുക എന്നിട്ട് ഉളളിലെ പരിപ്പ് മാത്രം എടുത്ത് കളയുക. കട്ടിയുള്ള ഭാഗം മാങ്ങയിൽ തന്നെ ഉണ്ടാകണം. ഒരോ മാങ്ങയും ചെറുതാണെൽ 4 യി കട്ട് ചെയിതാൽ മതി. മാങ്ങാ കഷ്ണങ്ങളിൽ വെള്ളം ഉണ്ടേൽ നല്ല വൃത്തിയുള്ള ഒരു കിച്ചൺ ടൗവ്വൽ കൊണ്ട് തുടച്ചു വയ്ക്കുക.
എണ്ണ ചൂടാക്കി തണുപ്പിക്കുക. ചൂടാക്കുമ്പോൾ തിളയ്ക്കരുത്. ഒരു വലിയ പാത്രത്തിലേക്ക് കട്ട് ചെയിത മാങ്ങാ കഷണങ്ങളിട്ട് കടുക് പൊടിച്ചത്, ഉലുവ പൊടിച്ചത് ,മുളക് പൊടി, ഉപ്പ്, വെളുത്തുള്ളി (പച്ച വെളുത്തുള്ളി) ഇട്ട് നന്നായി ഇളക്കുക .ഇതിലേക്ക് ചൂടാക്കി തണുപ്പിച്ച് വച്ചേക്കുന്ന എണ്ണ കൂടി ഒഴിച്ച് നല്ല പോലെ മികസ് ചെയ്ത് അടച്ച് ഒന്നോ രണ്ടോ ദിവസം വയ്ക്കുക .
2 ദിവസം കഴിഞ്ഞ് നോക്കുമ്പോൾ മുകളിൽ എണ്ണ തെളിഞ്ഞിട്ടുണ്ടാകും.ഇത് ഒരു അച്ചാർ ഭരണിയിലേക്ക് മാറ്റി അടച്ച് വയ്ക്കുക .1 മാസത്തിന് ശേഷം ഉപയോഗിക്കാം
(ഇങ്ങനെയല്ലാതെ നേരിട്ട് മസാല പൊടികൾ മിക്സ് ചെയിത മാങ്ങ അച്ചാർ ഭരണിയിൽ കുറേശ്ശേയായി ഇട്ട് മുകളിൽ എണ്ണ ഒഴിച്ച് (ലെയർ ലെയർ ആയി) മുകളിൽ എണ്ണ വരുന്ന രീതിയിൽ ഒഴിച്ച് മൂടി കെട്ടി വച്ച് 2 ദിവസത്തിന് ശേഷം വൃത്തിയുള്ള ഒരു സ്പൂൺ കൊണ്ടിളക്കി .വിണ്ടും അടച്ച് വച്ച് 1 മാസത്തിന് ശേഷം ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes