ഓട്സ് ബനാന പാൻ കേക്ക്
By : Angel Louis
ഓട്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഇതൊന്ന് ഉണ്ടാക്കി നോക്ക് ഇഷ്ടപ്പെടും തീർച്ച.ഒരു സിംപിൾ വിഭവം. കാണാൻ ഒരു ലുക്ക് ഇല്ലാന്നെ ഉള്ളു നല്ല ടേസ്റ്റാ.  
ഇത് കണ്ടിട്ട് അത്തപ്പൂവ് ഇട്ടേക്കുവാന്നോന്ന് നിങ്ങൾ ചോദിക്കും എനിക്കറിയാം.. കിസ്മിസ് ഇട്ട് ഇട്ട് വന്നപ്പോൾ കൂടി പോയതാ
ഓട്സ് 150 g 
ബനാന 6 എണ്ണം (റോമ്പസ്റ്റാ)
പഞ്ചസാര 6 tspn (ആവശ്യത്തിന്)
ബേക്കിംഗ് പൗഡർ കാൽ ടീ സ്പൂൺ
കിസ്മിസ് (optional)
ബട്ടർ / എണ്ണ 2 tspn
ഉപ്പ് ഒരു നുള്ള്
ഓട്സ് 3, 4 മിനിറ്റ് ചെറുതീയിൽ റോസ്റ്റ് ചെയിത് വയ്ക്കുക. ബനാനയും, പഞ്ചസാരയും,ബേക്കിംഗ് പൗഡറും, ഉപ്പും കൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.ഈ ബനാന പേസ്റ്റിലേക്ക് ഓട്സ് ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.പാനിൽ ബട്ടർ / എണ്ണ ഇട്ട് ചൂടാകാമ്പോൾ തീ കുറച്ച് വച്ച്
ഈ കൂട്ട് ഇതിലേയ്ക്ക് ഒഴിച്ച് മുകളിൽ കിസ്മിസും വിതറി മൂടി വച്ച് 6-7 മിനിറ്റ് വേവിച്ച് എടുക്കുക.
പഴത്തിന്റെ മധുരം നോക്കിയിട്ട് പഞ്ചസാര ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم