Oats Honey Dosa
By : Dhanya Sree
ഓട്സ് & ഫ്രൂട്സ് കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ കഴിപ്പിക്കാൻ പറ്റിയ ഒരു ഐറ്റം ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. മക്കൾക്കു സാധാരണയായി താല്പര്യം മധുരത്തോടു ആണല്ലോ. അതുകൊണ്ടു കഴിക്കാനും ഇഷ്ടം കാണിക്കും.. ഇത്തിരി ശ്രമിച്ചാൽ ദോശയ്ക്കൊപ്പം ഫ്രൂട്സും അവര് കഴിക്കും... അതിനു ദേ ഇതുപോലെ പറ്റിക്കൽ പരിപാടി ചെയ്ത മതി. കണ്ണും മൂക്കും ഒകെ കാണുമ്പോൾ മക്കളല്ലേ എപ്പോ കഴിച്ചുന്നു ചോദിച്ച മതി

ആവശ്യം ഉള്ള ഐറ്റംസ് -
ഗോതമ്പു പൊടി -1/2 കപ്പ്‌
ഓട്സ് പൊടിച്ചത് -1/2 കപ്പ്‌
ബദാം & കാഷ്യു പൌഡർ - 1 സ്പൂൺ വീതം
പാൽ -1/2 കപ്പ്‌
വെള്ളം -ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്
തേൻ - 3-4 സ്പൂൺ (കൂടുതൽ സ്വീറ്റ് വേണം എങ്കിൽ കൂടുതൽ യൂസ് ചെയ്യാം?
നെയ്യ് - 1 സ്പൂൺ

തയ്യാറാക്കേണ്ട വിധം -
ഗോതമ്പു പൊടി,ഓട്സ് പൊടി, ബദാം & കാഷ്യു പൌഡർ ഉപ്പു ചേർത്ത് നന്നായി യോജിപ്പിച്ചു ശേഷം പാലും ബാക്കി വെള്ളവും ചേർത്ത് ദോശ മാവ് പരുവത്തിൽ മിക്സ്‌ ചെയ്തു അതിൽ തേനും ചേർത്ത് യോജിപ്പിച് ഒരു അര മണിക്കൂർ ശേഷം ദോശ പാന് ചൂടാക്കി നെയ്യ് പുരട്ടി ദോശ ചുട്ടെടുക്കാം. കുട്ടികൾ ഇഷ്ടത്തോടെ കഴിക്കാനായി ഓരോ ഷെയ്പ്പിൽ അറേഞ്ച് ചെയ്തു കൂട്ടത്തിൽ അവര് കഴിക്കാൻ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ ഫ്രൂട്സ് വെച്ചു ഡെക്കറേറ്റ് ചെയ്താൽ (ഞാൻ ഇവിടെ ബനാന, ചെറി, റാസ്പ്ബെറി, സ്‌ട്രൊ ബെറി, മെൽറ്റ് ചെയ്ത ചോക്ലേറ്റ് യൂസ് ചെയ്തിട്ടുണ്ട് ) മക്കൾ ത്രില്ല് അടിച്ചു കഴിച്ചോളും.. എല്ലാ അമ്മമാരും മക്കൾസിന് ഉണ്ടാക്കി കൊടുക്കണേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم