Pumpkin SoupBy : Maria John
മത്തങ്ങയുടെ ഗുണങ്ങൾ പ്രത്തിയേകാം പറയേണ്ടല്ലോ.
ഈ സൂപ് ഏതു സമയത്തും എല്ലാവര്ക്കും ഇഷ്ടപെട്ട ഒന്നാണ്. എന്നാൽ ഈ തണുപ്പ് സമയത്തു (ഇന്നലെ രാത്രി 0 ഡിഗ്രി ആയിരുന്നു) എല്ലാവരും ഉണ്ടാകും. കാരണം ശരീരത്തിനു നല്ല ഊർജം നൽകുകയും അധികം ഗുണപ്രദവും ആണ്.
500 g മത്തങ്ങ നല്ലപോലെ വിളഞ്ഞു പൊടി ഉള്ളത് തൊലി കളഞ്ഞു വലിയ കഷണങ്ങൾ ആയി മുറിക്കുക. ഞാൻ Jap വെറൈറ്റി ആണ് ഉപയോഗിച്ചത്.ഒരു സോസ്‌പാനിൽ അര ടേബിൾസ്പൂൺ എണ്ണഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ ജീരകം ഇട്ടു ഒരു വലിയ സവാളയും മൂന്ന് നാല് വെളുത്തുള്ളിയുടെ അലിയും കൂടി അരിഞ്ഞു ഇട്ടു ഇളക്കുക.ഒന്ന് വെന്താൽ ഉടനെ മത്തങ്ങാ ചേർക്കാം.അര ലിറ്റർ ചിക്കൻ സ്റ്റോക്ക് ഒഴിക്കുക.എല്ലാം മൂടി ഇരിക്കത്തക്കത്തിൽ വേണം സ്റ്റോക്ക് ഒഴിക്കാൻ.തിള വന്നു കഴിഞ്ഞു മീഡിയം തീയിൽ വേവിക്കുക. കഷണങ്ങൾ സോഫ്റ്റ് ആയാൽ തീ ഓഫ് ചെയ്‌യാം.സ്റ്റിക് മിക്സർ ഉണ്ടെങ്കിൽ പാത്രത്തിന്റെ അടിയിൽ തൊടാതെ ശ്രദ്ധിക്കാം എങ്കിൽ അത് ഉപയോഗിച്ച് നല്ലപോലെ ബ്ലെൻഡ് ചെയ്യുക.അല്ലേൽ മിക്സിയിലേക്കു മാറ്റി ബ്ലെൻഡ് ചെയ്യുക.ഉപ്പു കൊഴുപ്പു ഒക്കെ അഡ്ജസ്റ്റ് ചെയ്യുക.
സ്റ്റോക്കിന് ഉപ്പുള്ളതിനാൽ ആദ്യം ഉപ്പിടല്ലേ.പിന്നെ സ്റ്റോക്കിന് പകരം വെള്ളവും ഉപയോഗിക്കാം.കൊഴുപ്പു അഡ്ജസ്റ്റ് ചെയ്യാൻ സ്റ്റോക്ക്/പാൽ/ക്രീം/തേങ്ങാപാൽ ഒകെ ഉപയോഗിക്കാം.
ഞാൻ അല്പം coconut ക്രീം ഒഴിച്ച് മുകളിൽ.കുറച്ചു ക്രൂശ്ദ് കുരുമുളകും വിതറി.sour cream കട്ട തൈര് ഒക്കെ ഉപയോഗിക്കാം.
ഞാൻ വെളിയിൽ വെയിലത്ത് ഇരുന്നു കഴിച്ചു. വെയിലും കൊള്ളാം.പക്ഷികൾ വന്നു പറമ്പിലെ fruits ഉം തിന്നില്ല.കറന്റും പൈസയും ലാഭിക്കാം
light rye sourdough vienna style bread ആണ് ഇവിടെ ഉപയോഗിച്ചത്.ഏതു ബ്രെഡും ടോസ്‌റ്റ ചെയ്താൽ മതി.
പിന്നെ ഒരു കാര്യം ഓർത്തോണെ.ആ ബ്രെഡിന്റെ ഒരു ചീറിയ കഷ്ണം മിച്ചം വെച്ചേക്കണം. എന്തിനെന്നോ അത് ഉപയോഗിച്ച് പാത്രത്തിന്റെ ചുറ്റിലും പറ്റി പിടിച്ചിരിക്കുന്ന സൂപ്പ് വടിച്ചു ഒപ്പി തിന്നാൻ. എന്നിട്ടു കൈയും ഒന്ന് നക്കി കഴിഞ്ഞാൽ നല്ല തൃപ്തി ആകും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم