സ്പെഷൽ ഹൈദരാബാദി ചികൻ ദം ബിരിയാണി 
By : Ansina Vp
മാരിനേറ്റ് ചെയ്യാൻ വേണ്ട സാധനങ്ങൾ
*************************************
ചികൻ 1 kg
ഇഞ്ചി പേസ്റ്റ് 3 spoon
വെളുത്തുള്ളി പേസ്റ്റ് 3 spoon
പച്ചമുളക് ചതച്ചത് 3 spoon
മല്ലി പ്പൊടി ഒരു സ്പൂൺ
മുളകുപൊടി അരസ്പൂൺ
മഞ്ഞൾ പൊടി കാൽ സ്പൂൺ
ഗരംമസാല ഒരു സ്പൂൺ
കുരുമുളക് ഒരുസ്പൂൺ
ജീരകം ഒരു സ്പൂൺ
മല്ലിയില അരകപ്പ്
പുതിനയില അരക്കപ്പ്
തൈര് അരകപ്പ്
ചെറുനാരങ്ങ നീര് ഒരുസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എല്ലാം കൂടി മിക്സ് അരമണിക്കൂർ വയ്ക്കുക.

ഉള്ളി നാലെണ്ണം ഇടത്തരം നീളത്തിൽ അരിഞ്ഞത്
എണ്ണ

റൈസിനു വേണ്ട സാധനങ്ങൾ
****************************
ബസുമതി അരി രണ്ട് കപ്പ് (ഞാൻ ബുള്ളറ്റ് റൈസാണ് എടുത്തത്)
പട്ട,ഗ്രാമ്പു,ബേലീഫ്,ഏലക്ക,ജീരകം,ജാതിപത്രി
ഉപ്പ്
നാരങ്ങ നീര് അരസ്പൂൺ

ബിരിയാണി തയ്യാറാക്കാം
***********************
ആദ്യം അരിഞ്ഞു വച്ച ഉള്ളി എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരുക.
അരി അൽപസമയം കുതിർത്തു വയ്ക്കുക. വെള്ളം ചൂടാവുമ്പോൾ റൈസിന്റെ സാധനങ്ങൾ എല്ലാം ചേർത്ത് കുതിർത്ത അരിയും ചേർത്ത് തിളപ്പിക്കുക.
ബിരിയാണി ഉണ്ടാക്കുന്ന ചെമ്പിൽ മാരിനേറ്റ് ചെയ്ത ചികനും വറുത്തുവച്ച ഉള്ളി മുക്കാൽ ഭാഗവും ചേർത്ത് നന്നായി ഇളക്കി അടുപ്പത്ത് വയ്ക്കുക.
അരി പകുതി വേവായാൽ കോരിയെടുത്ത് വെള്ളം മുഴുവൻ ഊറ്റിയെടുത്ത് പകുതി ചോറ് ചികന് മുകളി നിരത്തുക.
ഇതിനു മുകളിൽ മറ്റിവെച്ച ഉള്ളിയും മല്ലിയിലയും വിതറുക. ഒരു സ്പൂൺ നെയ്യും ചേർക്കുക
ബാക്കി ചോറ് കൂടി ചേർത്ത് മല്ലിയിലയും നെയ്യും ചേർക്കുക. പാലിൽ മഞ്ഞൾ കലക്കിയതും ഒഴിച്ച് നന്നായി അടച്ച് ദം ഇടുക. ഇരുപത് മിനുട്ട് ചെറിയ തീയിൽ വേവിക്കുക.
മിക്സ് ചെയ്ത് ചൂടോടെ വിളമ്പാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم