വെജിറ്റബിൾ ദം ബിരിയാണി - Vegetable Dum Biriyani
By : Ansina Vp
1.ബസുമതി റൈസ് 2 കപ്പ്
2.പട്ട2 ചെറിയ കഷണം, ഗ്രാൻമ്പൂ 3ഏലയക്കാ 4,ജാതി പത്രി ഒരു ചെറിയ പീസ്,ഷാജീരാ 1/4 ടി സ്പൂൺ, ബേലീഫ് 1
3.കോളിഫ്ലവർ വൃത്തിയാക്കിയത് ഒരു ചെറിയ കഷണം മീഡിയം സൈസിൽ കട്ട് ചെയ്യുക
4.ക്യാരറ്റ് 1 മീഡിയം
5 .കിഴങ്ങ് ഒരു വലുത് കൂമ്പ്സ് ആയി മുറിച്ചത്
6.ബീൻസ് അല്പം നീളത്തിൽ കട്ട് ചെയിതത്
7.ഫ്രഷ് ഗ്രീൻപീസ് കാൽ കപ്പ്
8.സവാള 4 എണ്ണം 2 നീളത്തിൽ അരിഞ്ഞ് വറുത്തെടുക്കുക ,2 എണ്ണം പൊടിയായി അരിഞ്ഞ് വയ്ക്കുക
9.പച്ചമുളക് 4 എണ്ണം ചെറുതായി അരിഞ്ഞത്
10.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 1/2 ടേബിൾ സ്പൂൺ
11.മുളക് പൊടി 1 1/2 ടിസ്പൂൺ
12.മല്ലിപ്പൊടി 1/2 ടിസ്പൂൺ
13.മഞ്ഞൾപ്പൊടി 1/4 ടി സ്പൂൺ
14.ഗരം മസാലപ്പൊടി 1/2 ടി സ്പൂൺ
15.നാരങ്ങനീര് 1 നാരങ്ങയുടെ
10.തൈര് 1/4 കപ്പ്
15'.നെയ് 2 1/2 ടേബിൾ സ്പൂൺ
16.എണ്ണ 1 ടേബിൾ സ്പൂൺ
17.പുതിനയില, മല്ലിയില 1/2 കപ്പ്
18.ഉപ്പ് ആവശ്യത്തിന്
19.കശുവണ്ടി, ഉണക്കമുന്തിരി ആവശ്യത്തിന് വറുത്തത്
20. വെള്ളം
ഒരു പാൻ ചൂടാക്കി 1 ടേബിൾ സ്പൂൺ നെയ്യും 1 ടേബിൾ സ്പൂൺ എണ്ണയും ഒഴിച്ച് ചൂടാകുമ്പോൾ ഒരു ചെറിയ കഷണം പട്ട, 2 ഏലക്കാ, 2 ഗ്രാൻപൂവും ഇട്ട് മൂത്ത് വരുമ്പോൾ 2 സവാള ചെറുതായി അരിഞ്ഞതും, പച്ചമുളകും വഴറ്റുക ,ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. ശേഷം 11 മുതൽ 14 വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറുമ്പോൾ ഉപ്പും,വെജിറ്റബിൾസും, തയിരും, അല്പ്പം മല്ലിയില പുതിനയിലയും ചേർത്തിളക്കി പച്ചക്കറി വേകാൻ ആവശ്യമായ വെള്ളവും ഒഴിച്ച് അടച്ച് വച്ച് വേവിക്കുക. പച്ചക്കറി മുക്കാൽ വേക് ആകുമ്പോൾ തീ ഓഫ് ചെയ്യുക.
വെള്ളം തിളക്കുമ്പോൾ 2 മത്തെ ചേരുവയും ആവശ്യത്തിന് ഉപ്പും 2 ടിസ്പൂൺ എണ്ണയും നാരങ്ങനീരും ഒഴിച്ച് ഇളക്കി അരി കഴുകി ഇട്ട് പകുതി വേകാവുമ്പോൾ വെള്ളം വാർത്ത് വയ്ക്കുക
ഇനി ദം ഇടാനുള്ള പാത്രത്തിൽ അടിയിൽ 1/2 ടി സ്പൂൺ നെയിട്ട് ശേഷം കുറച്ച് വെജിറ്റബിൾ മസാല മുകളിൽ ചോറ് പിന്നെ സവാള വറുത്തത്, കശുവണ്ടി ഉണക്കമുന്തിരി ,പുതിനയില മല്ലിയില എന്ന ക്രമത്തിൽ ലെയർ ആയി ദം ഇട്ട് ഒരു ടേബിൾസ്പൂൺ നെയ് കൂടി അവിടവിടായി ഒഴിച്ച് അടച്ച് വച്ച് ആവി വെളിയിൽ പോകാതെ 10 മിനിറ്റ് ചെറുതീയിൽ ദം ചെയിത് എടുക്കുക
(വേണ്ടുന്നവർക്ക് കുങ്കുമ പൂവ് വെളളത്തിലോ / പാലിലോ അലിയിച്ച് അല്പം ഒഴിക്കാവുന്നതാണ്)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم