ബീഫ് പെപ്പർ റോസ്റ്റ്..
By : Ansina VP
ബീഫ്. അരക്കിലോ
സവാള. മൂന്ന്
തക്കാളി. ഒന്ന്
ഇഞ്ചി നീളത്തിൽ അരിഞ്ഞത് ഒരുകഷ്ണം
വെളുത്തുള്ളി അരിഞ്ഞത് 7-9 അല്ലി
പെപ്പർപൗഡർ. അഞ്ച് സ്പൂൺ
മഞ്ഞൾപൊടി. ഒരു സ്പൂൺ
ക്യാപ്സിക്കം(option) 1
ഉപ്പ്
എണ്ണ
കറിവേപ്പില
വറ്റൽമുളക്
മല്ലിയില
തയ്യാറാക്കുന്ന വിധം
~~~~~~~~~~~~~~~~
ബീഫ്, ഉപ്പ്, അരസ്പൂൺ മഞ്ഞൾപൊടി,രണ്ട്സ്പൂൺ പെപ്പർ പൊടി എന്നിവ ചേർത്ത് മിക് സ് ചെയ്ത് അരമണിക്കൂർ വച്ച് കുക്കറിൽ വേവിച്ചെടുക്കുക(വെള്ളം ചേർക്കരുത്)
സവാള മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.
ചീനചട്ടിയിൽ എണ്ണ ഒഴിച്ച് വറ്റൽമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.
സവാള പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക.
ബ്രൗൺ നിറമായാൽ ബാക്കി പൊടികൾ ചേർത്ത് തക്കാളിയും ചേർത്ത് വഴറ്റി വേവിച്ച ബീഫും ചേർത്ത് ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക.ക്യാപ്സികം ചേർത്ത് കൊടുക്കാം. റോസ്റ്റ് പരുവമായാൽ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഇറക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم