ഉണക്ക മീൻ(മാന്തൾ) താളിപ്പ്
By : Suni Ayisha
വീണ്ടും അടുത്തൊരു താളിപ്പുമായി.....
കാണാന് ഒരു ലുക്ക് ഇല്ലെന്നേ ഉളളൂ.. പക്ഷെ ഭയങ്കര ടേസ്റ്റിയാണ്....
പണ്ട് കാലങ്ങളിലും ഇപ്പോഴും കണ്ടുവരുന്ന ഒരു താളിപ്പാണിത്.മറ്റേതൊരു താളിപ്പിനെക്കാളും രുചിയുള്ള ഒരു ഡിഷ് ആണിത്.ഈ താളിപ്പു ഊണിലേക്ക് കറിക്ക് ഒഴിക്കുന്നതിനു പുറമെ ഊണിന്റെ കൂടെ രസമോ,മൊരോ കുടിക്കുന്ന പോലെ കുടിക്കുകയും ചെയ്യാം.അത്രെയും ടേസ്റ്റിയാണിത്.
ഉണക്ക മാന്തൾ - 10 എണ്ണം.
ചെറിയ ഉള്ളി - 5 എണ്ണം.
പച്ചമുളക് 3 എണ്ണം (നെടുകെ പിളർന്നതു).
വെളിച്ചെണ്ണ - 6 സ്പൂണ്.
മഞ്ഞപൊടി - കാൽ സ്പൂണ്.
പുളിവെള്ളം - നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞത്.
കഞ്ഞിവെള്ളം -
ഉപ്പ്.
ഉണക്ക മാന്തൾ തലഭാഗം ഒഴിവാക്കി മീനിന്റെ രണ്ടു സൈഡിലും ഉള്ള തൊലി ഒഴിവാക്കുക.
ശേഷം കഴുകുക.
ഒരു പാൻ ചൂടാക്കി 3 സ്പൂണ് വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം അരിഞ്ഞു വെച്ച ചെറിയ ഉള്ളി എന്നായിലേകിട്ടു മൂപ്പിക്കുക.
ഉള്ളി ചുവപ്പു നിറമാകുമ്പോൾ പച്ചമുളക്,മഞ്ഞപൊടി ചേർക്കുക.
ശേഷം കറിയുടെ ആവശ്യത്തിനനുസരിച്ചു കഞ്ഞി വെള്ളവും,പുളിവെള്ളവും ഒഴിക്കുക.
ഉപ്പു ചേർക്കുക.ഉണക്കമ്മീനിൽ ആദ്യമേ ഉപ്പു ഉള്ളത് കൊണ്ട് അല്പം മാത്രം ചേർത്താൽ മതിയാകും.
ഇനി ഇതു തിളച്ച ശേഷം കഴുകിവെച്ച ഉണക്ക മീൻ ചേർത്തു 10 മിനുട്ട് വേവിക്കുക.
വാങ്ങി വെച്ച ശേഷം ബാക്കിയുള്ള 3 സ്പൂണ് വേല്ച്ചെണ്ണയും കൂടി ഒഴിക്കുക.
ചൂടോടെ ഉപയോഗിക്കുക.
Nb: പച്ച പുളി ഉണ്ടെങ്കിൽ അതാണ് നല്ലതു.
ഉണക്ക മാന്തൾ മീൻ മാത്രമേ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളൂ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes