ഓണമൊക്കെ അല്ലേ , അതുകൊണ്ട് അല്പം വ്യത്യസ്തമായ രീതിയില്‍ ഉണ്ടാക്കുന്ന എന്റെ സ്പെഷ്യല്‍ പുളിയിഞ്ചി നിങ്ങള്‍ക്ക് പരിചയപെടുത്തുന്നു .
By : Bindu Jayakumar
ഇഞ്ചി (250ഗ്രാം) കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞു എണ്ണയില്‍ കരിയാതെ അല്പം മാത്രം ചുവക്കെ വറുത്തു വെയ്ക്കുക.
മുളകുപൊടി ഒന്നോ രണ്ടോ സ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ടീസ്പൂണ്‍
പച്ചമുളക് 10
കായപൊടി രണ്ടു നുള്ള്
വാളംപുളി കുറച്ചധികം ഏകദേശം രണ്ടു ചെറിയ നാരങ്ങ വലിപ്പത്തില്‍ കുറച്ചധികം വെള്ളത്തില്‍ പിഴിഞ്ഞ് വെയ്ക്കുക
കടുക്
ഉണക്കമുളക്
എണ്ണ
ഉപ്പ്
ശര്‍ക്കര ആവശ്യത്തിനു (ഒരു നെല്ലിക്ക വലിപ്പത്തില്‍ മതിയാവും, മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് കുറച്ചുകൂടി ഇടാം .)
ഉണ്ടാക്കുന്ന വിധം
വറുത്തു വെച്ച ഇഞ്ചി മിക്സിയില്‍ ഇട്ടു ഒന്ന് കറക്കി എടുക്കുക അപ്പോള്‍ ചെറിയ പീസ് ആയി കിട്ടും . ഒരു പാനില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും, വട്ടത്തില്‍ അരിഞ്ഞ പച്ച മുളകും ചേര്‍ത്തും ഒന്നുകൂടി ചുവക്കെ വറുക്കുക ശേഷം ഒരു സ്പൂണ്‍ മുളകുപൊടിയും അലപം മഞ്ഞള്‍ പൊടിയും ഇട്ടു ഒന്ന് വഴറ്റി പെട്ടെന്ന് തന്നെ പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക . കായപൊടിയും ഉപ്പു ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ശര്‍ക്കര ചേര്‍ക്കാം നന്നായി കുറുകുന്നതുവരെ വറ്റിച്ചു ഇറക്കി അതിലേക്ക് കടുകും വറ്റല്‍ മുളകും കറിവേപ്പിലയും വറുത്തു ചേര്‍ത്ത് ഇറക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes