എത്തയ്ക്കാത്തൊലി (നേന്ത്രക്കായ)- വന്‍പയര്‍ തോരന്‍
By: Bindu Jayakumar

നേന്ത്രക്കായയുടെ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് - 2 കപ്പ്‌

സവാള ചെറുത് 1 ചെറുതായി നുറുകിയത്

പച്ചമുളക് നാലോ അഞ്ചോ

വന്‍പയര്‍ വേവിച്ചത് 2 കപ്പ്‌

തേങ്ങ തിരുമ്മിയത്‌ ഒന്നര കപ്പ്‌

മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍

ഉപ്പ്

വെളിച്ചെണ്ണ

കറിവേപ്പില

ഉണ്ടാക്കുന്ന വിധം
------------------------------

ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് കറിവേപ്പില പൊട്ടിക്കുക.ശേഷം സവാള ചെറുതായി നുറുക്കിയതും പച്ച മുളകും ഇട്ടു നന്നായി വഴറ്റുക അതിലേക്ക് കായ തൊലി നുറുക്കിയത് ഉപ്പും ചേര്‍ത്തു ഇളക്കി അടച്ചു വെച്ച് വേവിക്കുക . വന്‍പയര്‍ നേരത്തെ വേവിച്ചു വെയ്ക്കുക . 10 മിനിട്ടിനകം തൊലി വെന്തു കിട്ടും ശേഷം അതിലേക്ക് തേങ്ങ, അലപം മഞ്ഞള്‍ പൊടിയും ജീരകം ചേര്‍ത്തു തിരുമ്മി ചേര്‍ക്കുക ഇളക്കി വേവിച്ച വന്‍പയറും ചേര്‍ത്ത് നന്നായി ഇളക്കി യോചിപ്പിച്ചു ഇറക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم