Chembakassery kalan - ചെമ്പകശ്ശേരി കാളൻ
By: Anvin Dian
ആവശ്യം ഉള്ള സാധനങ്ങൾ :-
1) നേന്ത്രപ്പഴം -2
2)തേങ്ങ - ഒരു മുറി (ചെറിയ തേങ്ങയുടേത് )
3)കട്ടത്തൈര് - 1കപ്പ്
4)ജീരകം -1/2 സ്പൂൺ
5)മുളക്പൊടി -1/2 സ്പൂൺ
6)മഞ്ഞൾപൊടി -3/4 സ്പൂൺ
7)പച്ചമുളക് -3
8)ഉപ്പ് - ആവശ്യത്തിന്
8)വറവിടാൻ :-
കടുക് - 1സ്പൂൺ
വറ്റൽമുളക് -2
ചെറിയുള്ളി അരിഞ്ഞത് -1
കറിവേപ്പില -2 തണ്ട്
തയാറാക്കുന്ന വിധം :-
*ഒരു മൺചട്ടി വച്ച് ചൂടായാൽ അതിലേക്കു നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ചു വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കണം..
* ഇനി മുകളിൽ പറഞ്ഞ അളവിൽ മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്തുകൊടുക്കുക..
* നേന്ത്രപ്പഴം വെന്തു വെള്ളം വറ്റുന്ന പരുവം ആകുമ്പോൾ ഉപ്പ് ചേർത്തുകൊടുക്കണം.
*ശേഷം തേങ്ങ ജീരകവും പച്ചമുളകും ചേർത്ത് പേസ്റ്റ് പോലെ അരച്ചത് ചേർത്ത് കൊടുക്കാം..വെള്ളം കുറവായത് കൊണ്ട് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം, ഇല്ലെങ്കിൽ അടിയിൽ പിടിക്കും..
*തേങ്ങ കൂട്ടു തിളക്കാൻ പാടില്ല. നല്ലപോലെ ചുടാകുമ്പോ കട്ട തൈര് ചേർത്ത് നന്നായി mix ചെയ്തു തീ off ചെയ്യാം
* ഇനി ഒരു pan വച്ച് വെളിച്ചെണ്ണ ഒഴിച്ച് വറവിടാനുള്ളത് ചേർത്തു അത് കാളനിലേക്ക് ചേർക്കുക
*ചെമ്പകശ്ശേരി കാളൻ റെഡി..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes