കോക്കനട്ട് റൈസ് 
By : Vijayalekshmi Unnithan
ബസ്മതി റൈസ് വേവിച്ചത് - 4 കപ്പ് 
തേങ്ങാ പാൽ - 4 കപ്പ് 
തേങ്ങാ ചിരകിയത് - 1 കപ്പ്
മല്ലിയില - ആവശൃത്തിന്
കുരുമുളക്പൊടി - 2 ടീസ്പൂൺ
കടുക് - 1ടീസ്പൂൺ
വറ്റൽമുളക് - 4 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ ,ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
**********************
ഒരു ചട്ടിയിൽ 6 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിച്ച ശേഷം കറിവേപ്പില ഇടുക അതിൽ വറ്റൽ മുളകും മൂപ്പിച്ച് കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങാ പീരയും ചേർത്തിളക്കുക തുടർന്ന് തേങ്ങാപ്പാൽ ഒഴിച്ച് അത് നന്നായി വറ്റാറാകുമ്പോൾ വേവിച്ച് വച്ച ചോറ് അതിലേക്കിട്ട് നന്നായി ഇളക്കിയ ശേഷം വാങ്ങി വച്ച് വറുത്ത വറ്റൽമുളകും മല്ലിയിലയും വേണമെങ്കിൽ കുറച്ച് അണ്ടിപ്പരിപ്പും ചേർത്ത് അലങ്കരിച്ചു
മട്ടൻ വരട്ടിയത്
********************
മട്ടൻ 1കിലോ
കൊച്ചുഉള്ളി 200ഗ്രാം
വെളുത്തുള്ളി 2കുടം
ഇഞ്ചി വലിയ 1കഷണം
തേങ്ങാ അരിഞ്ഞത് 1മുറി
കട്ടുക്
വററൽമുളക് 4 എണ്ണം
കറിവേപ്പില 8തണ്ട്
മുളകുപൊടി 5സ്പൂൺ
മല്ലിപൊടി 2സ്പൂൺ
മഞ്ഞൾപൊടി 1/2സ്പൂൺ
ഗരംമസാല 1/2 സ്പൂൺ (വീട്ടിൽഉണ്ടാ ക്കിയതാ അതുകൊണ്ട് കുറച്ചുമതി)
ഉപ്പ്
വെളിച്ചെണ്ണ ആവശൃത്തിന്
തൈര് 3സ്പൂൺ
മട്ടൻ കഴുകി വൃത്തിയാക്കി വൊള്ളം നല്ലുപോലെ ഞെക്കി കളയുക അതിൽ തൈരും ഉപ്പും മഞ്ഞളും മുളകു പൊടി 2 സ്പൂൺ മല്ലിപൊടി 1 സ്പൂണും ചേർത്ത് പുരട്ടി 1മണിക്കൂർ ഫ്റിഡ്ജിൽ വെക്കുക.
1 മണിയ്കൂറിനു ശേഷം കുക്കറിൽവേവിയ്കുക കൊച്ചുള്ളി വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചിട്ട് നല്ലതുപോലെ വഴറ്റക.
എണ്ണചൂടാകുമ്പോൾ കടുകും കറിവേപ്പിലയും വറ്റൽ മുളകും അരിഞ്ഞു വച്ചതേങ്ങായും വറത്തു മാറ്റി വെക്കുക.
ചൂടായഎണ്ണയിൽ മുളകുപൊടി മല്ലിപൊടിഎന്നിവ വറക്കുക.
വേവിച്ചു വച്ചിരിയ്കുന്ന മട്ടനിൽ വെളളം കൂടുതൽ ഉണ്ട് എങ്കിൽ വറ്റിയ്കുക. ഉള്ളിവഴററിയതും പൊടികൾവറുത്തതും ഗരംമസാലയും ചേർക്കുക. നല്ലതുപോലെ വരണ്ട് കഴിഞ്ഞാൽ സ്റ്റൌ ഒാഫ് ചെയ്യാം
നല്ലതുപോലെ തണുത്തതിനുശേഷം വറുത്തുവച്ചിരിയ്കുന്ന സാധനങ്ങൾ ചേർത്ത് വിളമ്പുക നല്ല ടേസ്റ്റായിരുന്നു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم