Liver Fry - ലിവർ ഫ്രൈ
By: Anvin Dian

ഇത് ഒരു spicy ഐറ്റം ആണ് കെട്ടോ .. എനിക്കുഎന്റെ നല്ല പാതിക്കും spicy ഫുഡ് നോട് ഭയങ്കര താല്പര്യം ആണ്.. അത് കാന്താരി വച്ചിട്ടാന്നേൽ പിന്നെ പറയണ്ട.. കാന്താരി ആരോഗ്യത്തിന് ഒരുപാട് നല്ലതാണെന്ന് എല്ലാർക്കും അറിയാലോ.. ഇത്തവണ നാട്ടിൽ ചെന്നപ്പോൾ കുറെ കാന്താരി കൊണ്ട് വന്നു... So അത് വച്ച് ചിക്കൻ ലിവർ ഒന്ന് പരീക്ഷിച്ചു.. സംഭവം കിടു ആയിട്ടുണ്ട്.. നിങ്ങളൊക്കെ ഇത് മുന്നേ ട്രൈ ചെയ്തിട്ടുണ്ടാവും.. ഞാൻ ആദ്യമായി ചെയ്തതാ.. So റെസിപ്പി പറയാവെ...

1)ചിക്കൻ ലിവർ -1/2kg
മുളക്പൊടി -1/2tspn
മഞ്ഞൾപൊടി -1/4tspn
കുരുമുളക് പൊടി -1tspn
ചിക്കൻ masala-1/2tspn
lemon ജ്യൂസ്‌ -2 tspn
ഉപ്പ്

2)കാന്താരി - എരിവ് അനുസരിച്ച് (ഞാൻ ഒരു 20 എണ്ണം എടുത്തു കാണും, എരിവ് കുറച്ചു വേണ്ടവർക്ക് എണ്ണം കുറയ്ക്കാം. )
വെളിച്ചെണ്ണ -3 സ്പൂൺ ( കുറച്ചു മതിയെങ്കിൽ കുറച്ച് എടുത്തോ.. എനിക്ക് അത്രേം വേണം )
കറിവേപ്പില -2 തണ്ട്

*ഒന്നിൽ കാണുന്ന എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തു അരമണിക്കൂർ rest ചെയ്യാൻ വയ്ക്കുക..
*ഇനി വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കൊടുക്കുക.. പിന്നെ നമ്മുടെ ലിവർ മസാല പുരട്ടി വച്ചത് ഇട്ട് കൊടുക്കുക.. കൂടെ തന്നെ കാന്താരി അരിഞ്ഞതും ഇട്ട് കൊടുകുക..
*അടച്ചു വച്ച് ചെറു തീയിൽ വേവിച്ചു എടുക്കാം..
* ഇറക്കി വെക്കുന്നതിനു  മുൻപ് കുറച്ച് കുരുമുളക് ഇട്ട് ഒന്നൂടെ മിക്സ് ചെയ്തു യൂസ് ചെയ്യാം.. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم