Omlette Meen Curry
By : Anvin Dian
മീൻ ഇല്ലാത്തപ്പോ മീൻ കറി കഴിക്കാൻ തോന്നിയിട്ടുണ്ടോ.. ? ഉണ്ടെങ്കിൽ ഇനി വിഷമിക്കണ്ട മീൻ ഇല്ലാത്തപ്പോഴും നമുക്ക് മീൻ കറി ടെ same ടേസ്റ്റ് il കറി ഉണ്ടാകാം.. അതും ഒരു ഓംലെറ്റ് വച്ച്.. എന്റെ സ്വന്തം കണ്ടുപിടിത്തം ഒന്നും അല്ല ട്ടോ . റെസിപി ഗ്രൂപ്പിന് കിട്ടിയതാ.. ഉണ്ടാക്കിയപ്പോ ഞാൻ എന്റെ രീതിയിൽ ചെറിയ വ്യത്യാസം ഒക്കെ വരുത്തിയിട്ടുണ്ടെന്നു മാത്രം... സംഭവം അടിപൊളി.. എല്ലാരും ട്രൈ ചെയ്യണേ..

ഉണ്ടാക്കുന്ന വിധം :-

*ആദ്യം നമുക്ക് ഓം ലെറ്റ് ഉണ്ടാക്കി വയ്ക്കണം.. രണ്ടു മുട്ടയിൽ രണ്ടു സ്പൂൺ തേങ്ങയും, 4-5 ചെറിയുള്ളി ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, ഉപ്പും ചേർത്ത് നന്നായി മിക്സ് ആക്കി ഓംലറ്റ് ഉണ്ടാക്കുക.. ഇനി അത് square aayi മുറിച്ചു വയ്ക്കുക.. നല്ലോണം ചെറുത് ആവരുത്.. ഇനി ഇത് മാറ്റി വയ്ക്കാം..

*ഇനി നമുക്ക് തേങ്ങ അരപ്പ് ഉണ്ടാക്കണം..
currykk ആവശ്യം ഉള്ളത്രേം തേങ്ങ യിൽ 3/4, tspn മല്ലിപ്പൊടി, 11/2 tspn മുളക്പൊടി, മഞ്ഞൾപൊടി, 3 ചെറിയുള്ളി എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക...

*ഇനി ഒരു ചട്ടി യിലേക്ക് അരപ്പ് ഒഴിച്ച്, കൂടെ കുറച്ച് വെള്ളവും, രണ്ടു തക്കാളി അരിഞ്ഞത്, രണ്ടു പച്ചമുളക് നീളത്തിൽ അരിഞ്ഞത്, ഇഞ്ചി ചെറിയ കഷ്ണം ചതച്ചത്, 5 അല്ലി വെളുത്തുള്ളി ചതച്ചത്, രണ്ടു പീസ് കുടംപുളി, ഒരു തണ്ട് കറിവേപ്പ്പില എന്നിവ ഇട്ട് ഗ്യാസ് on ചെയ്യാം.. ഇനി അത് തിളച്ചു വരുമ്പോൾ ഗ്യാസ് low flame il 5 മിനുട്ട് ഇടണം.. പുളിയൊക്കെ ചാറിലേക്ക് നല്ലപോലെ പിടിക്കട്ടെ..

* ഇനി അതിലേക്ക് ഉപ്പിടുക, ശേഷം മുറിച്ചു വച്ച ഓംലറ്റ് ഇട്ട് ഒരു 5 മിനിറ്റ് low flame il വയ്ക്കുക.. ഓംലറ്റ് il പുളി ഒക്കെ പിടിക്കാൻ ആണ്..

*ഇനി വേറൊരു പാൻ വച്ച് കടുക്, ഉലുവ പൊട്ടിക്കുക, ചെറിയുള്ളി, ചുവന്ന മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ചു കറിയിൽ ചേർത്ത് കൊടുക്കുക..

* കറി നന്നായി മിക്സ് ചെയ്തു തീ ഓഫ്‌ ചെയ്യാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم