Pepper Chicken Fry - കോഴി കുരുമുളകിട്ട് വരട്ടി
By: Nidheesh Narayanan
കോഴി കഷ്ണങ്ങൾ നന്നായി ഒരു ചെറുനാരങ്ങ നീരൊഴിച്ചു കഴുകി വൃത്തിയാക്കി ഒരു സ്പൂണ് മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് പിന്നെ നാട്ടീന്ന് കൊണ്ടുവന്ന കുരുമുളക് ഒരു ഗ്ലാസ്സിലിട്ട് പൊടിച്ചു (മിക്സർ ഗ്രൈന്റർ ഇല്ല) ചേർത്ത് തിരുമ്മി എടുത്തു. കടായിയിൽ വെളിച്ചെണ്ണ ചൂടായപ്പോൾ ഇഞ്ചിയും വെളുത്തുളിയും ഇട്ടു മൂപ്പിച്ചു. മൂത്തുവന്നപ്പോൾ അരിഞ്ഞു വച്ച സവാള കൂടെ നീളത്തിൽ അരിഞ്ഞ പച്ചമുളക് ഇട്ടു മൂത്തുവന്നപ്പോൾ അല്പം മുളകുപൊടിയും കുരുമുളക് ചതച്ചതും മല്ലിപൊടിയും മഞ്ഞൾപൊടിയും കൂടെ ഉപ്പും ചേർത്ത് വഴറ്റി. പച്ചമണം മാറിയപ്പോൾ തക്കാളി ചേർത്ത് പത്തു മിനിറ്റ് മൂടി വച്ചതിനു ശേഷം മാരിനെറ്റ് ചെയ്ത കോഴി കഷ്ണങ്ങൾ ഇട്ടു നന്നായി മിക്സ് ചെയ്‌ത് 30 മിനിറ്റ് ചെറുതീയിൽ മൂടി വച്ചു . കോഴി ആയി വരുമ്പോൾ വേവ് നോക്കി തീ കൂട്ടി ഗ്രേവി നന്നായി വറ്റിച്ചു. വറ്റി വരുമ്പോൾ ഒരു സ്പൂണ് വെളിച്ചെണ്ണ ചതച്ച കുരുമുളക് ഒരു കുടം കറിവേപ്പില ചേർത്ത് ഇളക്കി വാങ്ങാം..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes