Sago Uppuma - ചൗവ്വരി ഉപ്പ്മാവ്
By: Angel Louis
ചൗവ്വരി 100 g
ചെറിയ സവാള 2 എണ്ണം
പച്ചമുളക് 3 എണ്ണം '
നിലക്കടല വറുത്ത് സ്കിൻ കളഞ്ഞത് 2 ടേബിൾ സ്പൂൺ
ജീരകം 1/2 ടിസ്പൂൺ
മഞ്ഞൾ പൊടി 1/2 ടിസ്പൂൺ '
എണ്ണ 1 ടേബിൾ സ്പൂൺ
കറിവേപ്പില 1 കതിർപ്പ്
ചെറുനാരങ്ങ നീര് 1 നാരങ്ങയുടെ
ഉപ്പ് ആവശ്യത്തിന്
ചൗവ്വരി വെള്ളം ഒഴിച്ച് 1 മണിക്കൂർ കുതിർത്ത് കഴുകി വെള്ളം വാലാൻ വയ്ക്കുക. ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിക്കുക .ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും, പച്ചമുളകും, കറിവേപ്പിലയും ഇട്ട് വഴറ്റുക .. വഴന്നു തുടങ്ങുമ്പോൾ മഞ്ഞൾ പൊടിയും, ഉപ്പും ഇട്ടിളക്കിയ ശേഷം കുതിർത്ത ചൗവ്വരി ഇട്ട് ഇളക്കി ചെറുതീയിൽ 5 അടച്ച് വയ്ക്കുക .ഇടയക്ക് തുറന്ന് ഇളക്കി കൊടുക്കുക. ഇതിലേക്ക് നിലക്കടല ക്രഷ് ചെയിതത് ഇട്ട് ഇളക്കി കൊടുക്കുക.പാകം ആയി കഴിഞ്ഞ് തീ ഓഫാക്കി .നാരങ്ങാനീര് കൂടി ഒഴിച്ച് ഇളക്കി ചൂടോടെ കഴിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes