Uppma - ഉപ്മാവ്

By: Anvin Dian‎

ഇന്ന് ഞാൻ വന്നത് ഉപ്മാവ് ഇഷ്ടല്ലാത്ത കുഞ്ഞുമക്കളെ പറ്റിച്ചു ഉപ്മാവ് തീറ്റിക്കാനുള്ള ഒരു വിദ്യയും കൊണ്ടാണെ..
വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം ആണല്ലോ ഉപ്മാവ് .. അത് കുറച്ചൂടെ ഒന്ന് healthy ഉം colourfull ഉം ആക്കിയാലോ.. ഇഷ്ടമുള്ള vegitables add ചെയ്തു പലരും ഉണ്ടാകാറുള്ളതാണ് ഇത്.. ഞാൻ ഇന്ന് ബീറ്ററൂട്ട് വച്ച് ഒന്ന് പരീക്ഷിച്ചു ... Colourfull മാത്രല്ല നല്ല ടേസ്റ്റി ഉം ആണ് .. കളർ കാണുമ്പോൾ പിള്ളേർക്കു കഴിക്കാനും തോന്നും... എന്നാ റെസിപ്പി പറയാം..

ആവശ്യം ഉള്ള സാധനങ്ങൾ :-
റവ -1 cup
ബീറ്ററൂട്ട് (ഗ്രേറ്റ് ചെയ്തത് ) - 1
Onion - 1 ചെറുതായി അരിഞ്ഞത്
തക്കാളി - ഒന്നിന്റെ പകുതി
പച്ചമുളക് - 2 എണ്ണം
വറ്റൽമുളക് -1
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ

ഉണ്ടാകുന്ന വിധം :-
* വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിലോട്ടു വറ്റൽ മുളക്, കറിവേപ്പില ഒരെണ്ണം ഇട്ട് മൂപ്പിക്കുക
* അതിലോട്ടു സവാള, തക്കാളി, പച്ചമുളക്, ബീറ്ററൂട്ട് ഇട്ട് കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക
* ശേഷം റവ അതിലോട്ടു ഇട്ട് കുറച്ചു നേരം വറുക്കണം.. വറുത്തു വന്നാൽ അതിലോട്ടു ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കുക.. ഉപ്പ് ഇടണേ..
* ഇനി അത് നന്നായി മിക്സ് ചെയ്തു അടച്ചു വച്ച് വേവിച്ചെടുക്കാം..
* colourfull upma റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم