ചില്ലിപോർക്ക്..( My style)
By : Philu James
1.പോർക്ക് - 1 KG. (പോർക്ക് 4,5 കഷ്ണങ്ങളാക്കി മുറിച്ച് കഴുകി, ഇതിൽ പാകത്തിന് ഉപ്പ് ,1 ടി കുരുമുളക് പൊടി, 3 പച്ചമുളക് കീറിയത് ഇട്ട് അര ഗ്ലാസ്സ് വെള്ളവും അര ടി.മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ച ശേഷം വെള്ളമൂറ്റി കളഞ്ഞ് നീളത്തിൽ മുറിച്ച് വെയ്ക്കുക )
2. സവള - 2 വലുത് (നീളത്തിൽ അരിഞ്ഞത് )
3. പച്ചമുളക് - 4 എണ്ണം ( നീളത്തിൽ അരിഞ്ഞത്.)
4. കാശ്മീരി ചില്ലി പൗഡർ - 4tbട
5. ചില്ലി സോസ് - 1 tbട
6. സോയ സോസ് - 2 tbs
7. ടുമാറ്റോ സോസ് - 3 tbട
8. സൺ ഫ്ലവർ ഓയിൽ - കുറച്ച്
9. ഉപ്പ് - പാകത്തിന് (ആവശ്യമെങ്കിൽ )
2. സവള - 2 വലുത് (നീളത്തിൽ അരിഞ്ഞത് )
3. പച്ചമുളക് - 4 എണ്ണം ( നീളത്തിൽ അരിഞ്ഞത്.)
4. കാശ്മീരി ചില്ലി പൗഡർ - 4tbട
5. ചില്ലി സോസ് - 1 tbട
6. സോയ സോസ് - 2 tbs
7. ടുമാറ്റോ സോസ് - 3 tbട
8. സൺ ഫ്ലവർ ഓയിൽ - കുറച്ച്
9. ഉപ്പ് - പാകത്തിന് (ആവശ്യമെങ്കിൽ )
പാകം ചെയ്യുന്ന വിധം:-
ആദ്യം ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച ശേഷം സവാള ഇടുക. ഇതിൽ ഒരു നുള്ള് ഉപ്പും ഇട്ട് ഇളക്കി വാടിയ ശേഷം പച്ചമുളക് ചേർത്ത് ഇളക്കി സവാള നിറം മാറി വരുന്ന സമയത്ത് മുളക് പൊടി ചേർക്കുക. മുളക് പൊടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ( മുളക് പൊടി കരിയരുത് ,നിറം മാറാൻ പാടില്ല) ഇതിലേക്ക് പോർക്ക് ചേർക്കുക. ഇനി കുറച്ച് നേരം കൈവിടാതെ മെല്ലെ മെല്ലെ ഇളക്കി ഇറച്ചിയിൽ മുളക്ക്കൂട്ട് നന്നായി പിടിക്കുന്നവരെ തീ കുറച്ച് ഇളക്കി കൊണ്ടിരിക്കുക. കുറച്ച് കഴിയുമ്പോൾ ഇറച്ചി നല്ല ചുവന്ന കളറിലേക്ക് മാറി വരുന്ന കാണാം. ഈ സമയത്ത് സോസുകൾ ചേർത്ത് (ഈ സമയം തീ കൂട്ടി വെയ്ക്കണം.) വേഗത്തിൽ ഇളക്കി യോജിപ്പിക്കണം (5 മിനിറ്റ് ). ഇറക്കുന്നതിന് മുമ്പ് കുറച്ച് സവാള കനത്തിൽ നീളത്തിൽ അരിഞ്ഞതും പച്ചമുളക് 2 എണ്ണം അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് കൂടി അടുപ്പത്ത് വെച്ച് ഇളക്കി യോജിപ്പിച്ച ശേഷം തീഓഫാക്കി ചൂടൊടെ Serve ചെയ്യാം.( കാപ്സിക്കം ഇഷ്ടമുള്ളവർക്ക് അവസാനം സവാള ചേർത്തത്തിന്റെ കൂടെ കാപ്സിക്കം നീളത്തിൽ അരിഞ്ഞ് ചേർക്കാം). (ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതിയാകും. സോസുകളിലും ഇറച്ചി വേവിച്ചപ്പോഴും ഉപ്പിട്ടത് കൊണ്ടാണ്).
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes