കരിമീൻ പൊള്ളിച്ചത്
By : Nisa Aslam
കരിമീൻ (ഇടത്തരം വലുപ്പം) അര കിലോ
മുളകുപൊടി രണ്ടു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി ഒരു സ്പൂൺ
ഉപ്പു ആവശ്യത്തിനു
മസാലയുടെ ചേരുവകൾ
സവോള വലുത് രണ്ടെണ്ണം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ
മുളക് പൊടി ഒരു ടേബിൾ സ്പൂൺ
ഗരം മസാല പൊടി ഒരു ചെറിയ സ്പൂൺ
മഞ്ഞൾ പൊടി ഒരു സ്പൂൺ
കുരുമുളക് പൊടി ഒരു സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
തക്കാളി ഒരെണ്ണം വലുത്
തൈര് രണ്ടു സ്പൂൺ
തയ്യാറാക്കുന്ന വിധം
കരിമീൻ കഴുകി വൃത്തിയാക്കി ആവശ്യത്തിന് ഉപ്പ് മഞ്ഞൾ പൊടി മുളക്പൊടി പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. ശേഷം ലോ ഫ്ലയിമിൽ മീൻ മുക്കാൽ വേവിൽ പൊരിച്ചെടുക്കുക. വേറൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് സവോള അരിഞ്ഞത് വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക മുളകുപൊടിയും ഗരംമസാല പൊടിയും മഞ്ഞൾപൊടിയു ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. ഈ കൂട്ട് മൊരിഞ്ഞു വരുമ്പോൾ തക്കാളിയും അരിഞ്ഞത്, കറിവേപ്പില ചേർക്കുക. അടച്ചു വെച്ച് എണ്ണ തെളിയുന്ന വരെ വേവിക്കുക. ഈ മസാല മിക്സിയിൽ അരച്ചെടുക്കുക. രണ്ടു സ്പൂൺ തൈരും ഇതിലേക്ക് ചേർക്കുക. പൊരിച്ച മീനിന്റെ ഇരു വശവും ഈ കൂട്ട് പുരട്ടി വാഴയിലയിൽ കെട്ടി ഒരു പാനിൽ എണ്ണ ഒഴിച്ച് ഇരു വശവും മൊരിയിച്ചെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes