മത്തി വറ്റിച്ചത്
By: Nikhil Babu
മത്തി 6 എണ്ണം വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക
*15 ചെറിയുള്ളി, 5-6 വെളുത്തുള്ളി അല്ലി, ഒരു കഷ്ണം ഇഞ്ചി, അര സ്പൂൺ മഞ്ഞൾ പൊടി, 3സ്പൂൺ മുളകുപൊടി, കറിവേപ്പില ഇതെല്ലാം കൂടെ ചതച്ചു എടുക്കണം.
*ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഈ ചതച്ചെല്ലാം ഇട്ടു നന്നായി വഴറ്റി ചെറുതായി അരിഞ്ഞ വലിയ 2 തക്കാളി കൂടി ചേർക്കുക
*പുളി വേണം എന്നുണ്ടെങ്കിൽ വെള്ളത്തിൽ കുതിർത്തു ചേർക്കാം
*ഇതിലേക്ക് അല്പം ഉലുവാപ്പൊടിയും ഉപ്പും വളരെ കുറച്ചു വെള്ളവും ചേർത്ത്, വെള്ളം തിളച്ചു വരുമ്പോൾ മീൻ ഇടുക
*അടച്ചു വെച്ച് വേവിച്ചു 5-6 മിനിറ്റ് കഴിയുമ്പോൾ മീൻ പൊടിയാതെ മറിച്ചു ഇടുക..
*ചട്ടി അടച്ചു വെക്കാതെ വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം.
*മീൻ കരിഞ്ഞ് പിടിക്കാതെ ചെറിയ തീയിൽ വേവിച്ചെടുക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes