വെണ്ടയ്ക്ക റോസ്റ്റ്.
By : Laly Asokan
By : Laly Asokan
ഈ വിഭവം എൻറ്റെ വീട്ടിൽ നട്ടുവളർത്തുന്ന ആനകൊമ്പൻ എന്നയിനം വെണ്ടയുടെ ഇളം വെണ്ടയ്ക്ക കൊണ്ടാണു.
നാലു ഇളം മക്കളെ വെണ്ടപെണ്ണിൻറ്റെ സമ്മതം ചോദിക്കാതെ ഇങ്ങ് നുള്ളിയെടുത്തു. ഇവയെ മൂന്നായി മുറിച്ചു നെടുകെ പിളർന്നു ഒരു നോൺ സ്റ്റിക്ക് പാത്രത്തിൽ ഇട്ടു. കൂട്ടിനായി വീട്ടിൽ തന്നെ ഉണ്ടായ എരിവും മണവും ഉള്ള ഒരു ഉണ്ട പഴുത്ത മുളകിനെ നാലായി കീറിയിട്ടു .പിന്നെ വീട്ടിലെ അംഗം അല്ലാത്തതുകൊണ്ട് ഒരു സവാളയുടെ പകുതി മാത്രം നീളത്തിൽ അരിഞ്ഞിട്ടു. എന്നിട്ടു കുറച്ച് ഉപ്പും, ഒരു ടീസ്പൂൺ മുളക് പൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ കറിമസാല പൊടിയും , കുറച്ച് മാത്രം വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്തു ഇളം തീയിൽ വച്ചു.
അപ്പോഴാണ് ഓർത്തതു വീടിന്റെ പിറകിൽ നിൽക്കുന്ന നാടൻ കറിവേപ്പിലയുടെ കാര്യം. ഓടി പോയി (മഴയുണ്ടായിരുന്നേ) രണ്ടു കതിർപ്പും എടുത്തു വരുന്ന വഴിയിൽ ദാ നിൽക്കുന്നു പഴുത്ത ഒരു തക്കാളിക്കുട്ടി . എന്തിനു പറയുന്നു അപ്പോഴേക്കും ആവി വന്നു തുടങ്ങിയ പാത്രത്തിലേക്ക് കറിവേപ്പില അടർത്തിയും ഇട്ടു, തക്കാളി നാലായി കീറിയും ഇട്ടു. എന്നിട്ടു ഒന്നു ഇളക്കി അടച്ചു വച്ചു.
അധികം താമസിയാതെ തന്നെ നല്ല വെണ്ണ പോലെ ഇരിക്കുന്ന,കളറൊന്നും ചെയിഞ്ചാവാത്ത സൂപ്പർ ടേസ്റ്റി വെണ്ടയ്ക്ക റോസ്റ്റ് തയ്യാർ.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes