അച്ചിങ്ങപയർ-മെഴുക്കുപുരട്ടി
By : Nisa Aslam
ചേരുവകൾ
അച്ചിങ്ങ പയർ അര കിലോ
കുഞ്ഞുള്ളി പത്തെണ്ണം
മഞ്ഞൾ പൊടി അര സ്പൂൺ
പച്ചമുളക് നാലെണ്ണം
തേങ്ങാ കൊത്തു ഒരു പിടി
ഉപ്പു ആവശ്യത്തിന്
വെളുത്തുള്ളി ആറെണ്ണം ചതച്ചത്
ഇടിച്ചമുളകു ഒരു സ്പൂൺ
കറിവേപ്പില രണ്ടു തണ്ടു

തയ്യാറാക്കുന്ന വിധം
ചെറുതായി നുറുക്കിയ അച്ചിങ്ങ പയർ അര കപ്പ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും പച്ചമുളക് കീറിയതും രണ്ടായി അരിഞ്ഞ കുഞ്ഞുള്ളിയും മഞ്ഞൾ പൊടിയും തേങ്ങാ കൊത്തും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെള്ളം പറ്റിച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു കറിവേപ്പില ചേർത്തു് വെളുത്തുള്ളി ചതച്ചതും ഇടിച്ചമുളകും ചേർക്കുക. മുളക് മൊരിഞ്ഞതിനു ശേഷം വെള്ളം പറ്റിച്ചെടുത്ത അച്ചിങ്ങ ചേർത്ത് നല്ല പോലെ മൊരിയിച്ചെടുക്കുക. അച്ചിങ്ങ പയർ മെഴുക്കുപുരട്ടി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم