Cake Mixing / കേക്ക് മിക്സിങ് 
Soaking dry fruits and nuts for Christmas Cake.
By : Anjali Abhilash
ഇന്നലെ എന്റെ പണി കേക്ക് മിക്സിങ് ആയിരുന്നു. ക്രിസ്തുമസ്സിനു ഇനി 2 മാസവും കുറച്ചു ദിവസവും അല്ലേ ഉള്ളൂ. ക്രിസ്മസ്സിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ക്രിസ്മസ് കേക്ക് ഉണ്ടാക്കാൻ ഡ്രൈ ഫ്രൂട്ട്സും, നട്ട്സും നുറുക്കി വൈൻ അല്ലെങ്കിൽ റം അല്ലെങ്കിൽ ബ്രാണ്ടിയിൽ ഇട്ടു വെക്കും. ആൽക്കഹോൾ ഉപയോഗിക്കാൻ ഇഷ്ടമില്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് ഓറഞ്ച്,മുന്തിരി, ക്രാൻബെറി ഉപയോഗിക്കാം. ഫ്രൂട്ട് ജ്യൂസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു 2 ദിവസം സോക്ക് ചെയ്താൽ മതിയാകും. കാരണം ആൽക്കഹോളിൽ ആകുമ്പോൾ ആൽക്കഹോൾ തന്നെ ഒരു പ്രിസർവെറ്റീവ് ആണ്. അത് കൊണ്ട് കേടാവില്ല. ജ്യൂസ് ആകുമ്പോൾ പൂപ്പൽ വരാൻ ഇടയുണ്ട്. ഞാൻ എപ്പോഴും റമ്മിൽ 2 മാസം ആണ് സോക്ക് ചെയ്യുന്നത്. 1 വർഷം സോക്ക് ചെയ്തു വെക്കുന്നവരും ഉണ്ട്.
നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഡ്രൈ ഫ്രൂട്ട്സും , നട്ട്സും ഉപയോഗിക്കാം. ഡ്രൈ ഫ്രൂട്ട്സും, നട്ട്സും ചെറുതായി നുറുക്കി നന്നായി യോജിപ്പിച്ച് ഒരു ചില്ല് കുപ്പിയിൽ ഇട്ട് അത് മുങ്ങി കിടക്കാൻ വേണ്ട അത്രയും ആൽക്കഹോൾ അല്ലെങ്കിൽ ജ്യൂസ് ചേർത്ത് നന്നായി അടച്ചു വെക്കണം. ചിലർ ഇതിന്റെ കൂടെ കുറച്ചു കറുവ പട്ടയും, ഗ്രാമ്പുവും ചേർക്കാറുണ്ട്. ഞാൻ ചേർക്കാറില്ല. കേക്ക് ഉണ്ടാക്കുന്ന സമയത്തു ഞാൻ ഏലയ്ക്കയും, കറുവപ്പറ്റയും, ഗ്രാമ്പുവും പൊടിച്ചു ചേർക്കും. കൂടുതൽ നാൾ സോക്ക് ചെയ്തു വെക്കുന്നുണ്ടെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ഒന്ന് ഇളക്കി കൊടുക്കണം.

ഇവിടെ ഞാൻ ഉപയോഗിച്ച ഡ്രൈ ഫ്രൂട്ട്സും നട്ട്സും ഇതൊക്കെ ആണ്

1. Dates
2. Dried Cranberry
3. Dried Cherry
4. Dried Apricots
5. Dried Blue Berry
6. Dried Candied Pineapple
7. Dried Candied Pappaya
8. Dried Candied Green Apple
9. Dried Candied Ginger
10. Black Raisins
11. Golden Raisins
12. Cashew Nuts
13. Almonds
14. Walnuts
15. Pista
16. Tutti Frutti
17. Orange Peel Candy

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم