Coco Cola Bottle Cake / കോകോ കോള ബോട്ടിൽ കേക്ക് / 3D കേക്ക് 
By : Anjali Abhilash
നമുക്ക് ഒരു ഈസി 3D കേക്ക് എങ്ങനെ ചെയ്യാം എന്ന് നോക്കാം. നമ്മുടെ മക്കൾക്ക് ഒരു സർപ്രൈസ് ആവും ഇങ്ങനെ ഒരു കേക്ക് ഉണ്ടാക്കി കൊടുത്താൽ. കുറച്ചു സമയം എടുത്തു ശ്രദ്ധിച്ചു ചെയ്യണം എന്നേ ഉള്ളൂ. വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. അവസാനം ബോട്ടിൽ കട്ട് ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് മാത്രേ ഉള്ളൂ. ബാക്കി ഒക്കെ എളുപ്പം ആണ്. കമന്റ്സിൽ മേയ്ക്കിങ് പ്രോസസ് ഫോട്ടോ ഉണ്ട്.

കുക്കിംഗ് ചോക്ലേറ്റ് / ചോക്ലേറ്റ് ചിപ്പ്സ് : 300 gm
കോകോ കോള ബോട്ടിൽ : 500 ml ന്റെ 1 ബോട്ടിൽ
കേക്ക് : നിങ്ങൾക്ക് ഇഷ്ടമുള്ളത് ഉപയോഗിക്കാം. ഞാൻ ഉപയോഗിച്ചത് വാനില കേക്ക് ആണ്
ഫ്രോസ്റ്റിംഗ് ചെയ്യാൻ : വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തത്ത് 1 കപ്പ്

കോകോ കോള ബോട്ടിൽ നന്നായി കഴുകി വെള്ളം മൊത്തം കളഞ്ഞു ഡ്രൈ ആക്കുക
ഇതിൽ നിന്നും സ്റ്റിക്കർ ഇളക്കി എടുത്തു വെക്കുക
ബോട്ടിലിൽ സ്റ്റിക്കർ ഒട്ടിച്ച സ്ഥലതായി ഒരു ചതുര ഷേപ്പിൽ കട്ട് ചെയ്യുക (കമന്റ്സിൽ ഫോട്ടോ ഉണ്ട് )
ചോക്ലേറ്റ് ഉരുക്കി എടുക്കുക
ഇത് ശ്രദ്ധിച്ചു കോകോ കോള കുപ്പിയിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും ആക്കുക (കമന്റ്സിൽ ഫോട്ടോ ഉണ്ട് )
ഫ്രിഡ്ജിൽ ഒരു 10 മിനിറ്റ് വെച്ച ശേഷം ചോക്ലേറ്റ് കൊണ്ട് ഒരു കോട്ടിങ് കൂടി കൊടുക്കുക
വീണ്ടും ഫ്രിഡ്‌ജിൽ വെച്ച് ചോക്ലേറ്റ് സെറ്റ് ചെയ്യുക
കേക്ക് ചെറിയ കഷ്ണം ആയി മുറിച്ചു ബോട്ടിൽ കട്ട് ചെയ്ത ഭാഗത്തു കൂടി കേക്കും, ഫ്രോസ്റ്റിംഗും കൂടി ഫിൽ ചെയ്യുക (കമന്റ്സിൽ ഫോട്ടോ ഉണ്ട് )
ശേഷം കുറച്ചു ചോക്ലേറ്റ് കൊണ്ട് ആ കട്ട് ചെയ്ത ഭാഗം കവർ ചെയ്യുക (കമന്റ്സിൽ ഫോട്ടോ ഉണ്ട് )
നന്നായി സെറ്റ് ആവാൻ ഫ്രിഡ്‌ജിൽ വെക്കുക.
ഒരു 5 _ 6 മണിക്കൂർ വെച്ചാൽ നല്ലതാണ്
ഇനി ആ പുറമെ ഉള്ള പ്ലാസ്റ്റിക് ബോട്ടിൽ ശ്രദ്ധിച്ചു കട്ട് ചെയ്യുക
ആ സ്റ്റിക്കർ കുറച്ചു ചോക്ലേറ്റ് വെച്ച് ഒട്ടിക്കണം.
മൂടിയും വെക്കുക
അപ്പൊ നമ്മുടെ കോകോ കോള ബോട്ടിൽ കേക്ക് റെഡി ..

കമന്റ്സിൽ കൂടുതൽ ഫോട്ടോസ് ഇടാം
ഇതിലെ ലേബൽ ഒഴിവാക്കി നമ്മൾ ഫോട്ടോ പ്രിന്റ് കേക്ക് ചെയ്യുന്ന പോലെ കോകോ കോള ബോട്ടിൽ സ്റ്റിക്കർ അതേ പോലെ പ്രിന്റ് എടുത്തു ഒട്ടിക്കാം. അപ്പൊ അതും എഡിബിൽ ആക്കാം.
ബോട്ടിൽ കട്ട് ചെയ്യുന്ന സമയത്തു ചോക്ലേറ്റ് സോഫ്റ്റ് ആവുന്നു എന്ന് തോന്നിയാൽ കുറച്ചു സമയം ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചു ബാക്കി കട്ട് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم