പച്ച കശുവണ്ടി തീയൽ
By : Sherin Reji Jithin
ഇവിടെ കുറെ പേരെങ്കിലും ഇതിന്റെ രുചി അറിഞ്ഞിട്ടുണ്ടാവും.. എന്റെ ചെറുപ്പത്തിൽ (എന്ന് വച്ചാ ഇപ്പോ എനിക്കൊതിരി പ്രായം ആയെന്നു അല്ല കേട്ടോ..) പച്ച കശുവണ്ടി തീയൽ കുറെ കഴിച്ചിട്ടുണ്ട്.. കശുവണ്ടി നിലത്തു വീണു കിടന്ന് കിളിര്‍ക്കാന്‍ തുടങ്ങുമ്പോ അതിന്റെ തോട് പൊട്ടി പരിപ്പും ഒരു പൊടിപ്പുമായി മണ്ണില്‍ നിന്നു പൊന്തും. അതിനും എന്താ സ്വാദ്.

നാട്ടിലെ പോലെ ഇവിടെ പച്ച പറങ്ങാണ്ടി ഒന്നും കിട്ടാത്തോണ്ട് ഉണങ്ങിയ കശുവണ്ടി വച്ച് കാര്യമങ്ങ് സാധിച്ചു... തലേന്ന് തന്നെ ഒരു പിടി കശുവണ്ടി എടുത്ത് വെള്ളത്തിൽ കുതിരാനിട്ട് വച്ചു..

(പച്ച കശുവണ്ടി പിളർന്നു കഞ്ഞിവെള്ളത്തിൽ 2 മണിക്കൂർ ഇട്ടോളൂ. എന്നിട്ടു എണ്ണയിൽ വഴറ്റി എടുക്കാം.. കശുവണ്ടി പിളർന്നു എടുക്കുമ്പോ കൈ പൊള്ളാതെ നോക്കണം.. ഒരു കൈയുറ ഇട്ടു ചെയ്തോളൂ.. 👍)

നാളികേരം ചിരകിയത് - 1 കപ്പ്
കൊച്ചുള്ളി- 5,6 എണ്ണം, നീളത്തിൽ കീറിയത്
നല്ല മൂത്ത പച്ച തേങ്ങയാണ് നല്ലത്.. നന്നായി ചുവക്കെ തേങ്ങയും കൊച്ചുള്ളിയും കുറച്ചു എണ്ണയിൽ ചുവക്കെ മൂപ്പിച്ചു മാറ്റി വെക്കാം..

മല്ലിപ്പൊടി - 3 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
പുളി - പാകത്തിന്

മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം. വറുത്തെടുത്ത നാളികേരവും ചൂടാക്കിയ ചേരുവയും ഒന്നിച്ച് മയത്തില്‍ അരച്ചെടുക്കണം.

10 കൊച്ചുള്ളി എണ്ണയിൽ കറിവേപ്പില ചേർത്ത് വഴറ്റാം.. ഇതിൽ കാശുവണ്ടിയ്യും ചേർത്ത് ഇളക്കിക്കോളൂ.. പുളി അഞ്ചു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് അരപ്പും ഉപ്പും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വയ്ക്കുക. ഉള്ളി വെന്ത് ചാറ് പാകത്തിനു കുറുകുമ്പോള്‍ കടുക് താളിക്കാം..

താളിക്കാൻ

എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു രണ്ടു കൊച്ചുള്ളിയും ഒരു തണ്ടു കറിവേപ്പില ഞെരടി ഇടട്തും വഴറ്റാം.. രണ്ടു വറ്റൽ മുളകും പിച്ചി ഇടാം.. ഇനി മൂക്കുമ്പോൾ തീയലിലേക് ചേർത്തോളൂ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم