പാലട (PINK COLOR )
By : Deepu Divakaran
എങ്ങിനെ ഉണ്ടാക്കാം എന്ന് നമുക്കു നോക്കാം
ആവശ്യമുള്ള സാധനങ്ങൾ

അരി അട -200 gm
പാല് -1 1/2 litter
പഞ്ചാസാര
ഏലക്കായ
കശുവണ്ടി
മുന്തിരി
നെയ്

ആദ്യം നമുക്കു പാല് വേവിക്കാം അതിനുവേണ്ടി നല്ല ഒരു കുക്കർ എടുക്കാം അതിലോട്ടു ഒന്നര ലിറ്റർ പാലും,പിന്നെ അര ലിറ്റർ വെള്ളവും ചേർത്ത് നല്ല തീയിൽ അടുപ്പത്തു വക്കാം , നല്ലപോലെ പാൽ തിളച്ചു കഴിഞ്ഞാൽ ഒരു നാലോ അഞ്ചോ ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഇളക്കാം , ശേഷം കുക്കർ അടച്ചു വച്ച് ഇനി പാൽ വേവിക്കാം (ഇതാണ് പായസത്തിനു നിറം വരാൻ ഉള്ള കാര്യം ) ഏകദേശം ഒരു മണിക്കൂർ വരെ നമുക്ക് ചെറുതീയിൽ പാൽ വേവിക്കണം ,
പാൽ വേവുമ്പോഴേക്കും നമുക്കു അട വേവിച്ചെടുക്കാം അതിനായി കുറച്ചു വെള്ളം എടുത്തു തിളപ്പിച്ച് അതിലോട്ടു നമുക്ക് കഴുകി എടുത്ത അട ചേർക്കാം , അട നല്ലപോലെ വേവിച്ചു എടുത്തു അത് പച്ചവെള്ളതിൽ ഒന്ന് കൂടെ കഴുകി വെള്ളം പോകാൻ അരിച്ചു എടുത്തു വക്കാം , ശേഷം അട ഒരു ടേബിൾ സ്‌പൂൺ നെയ്യിൽ വഴറ്റി എടുക്കുക , നല്ലപോലെ ഡ്രൈ ആകുന്ന പാകം വരെ വഴറ്റുക,
ഇനി ഒരു മണിക്കൂർ നു ശേഷം നമുക്ക് കുക്കർ ഓഫ് ചെയ്തു ഫുൾ ആവി പോയതിനു ശേഷം തുറന്നു നോക്കുക ഇപ്പോൾ പാൽ ശെരിക്കും വെന്തു ഒരു പിങ്ക് നിറത്തിൽ ആയിരിക്കുന്നത് കാണാം , ഈ പാൽ വഴറ്റി വച്ചിരിക്കുന്ന അടയിലോട്ടു ചേർത്ത് ഇളക്കി ഒരു 10 മിനിറ്റു കൂടെ വേവിക്കാം, നല്ലപോലെ കുറുകണമെങ്കിൽ അതനുസരിച്ചു സമയം കൂട്ടി എടുക്കാം, കൂട്ടത്തിൽ ഏലക്ക പൊടിച്ചതും പിന്നെ ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക, 10 മിനിറ്റ് കഴിഞ്ഞു വറത്തു എടുത്ത കശുവണ്ടിയും മുന്തിരിയും കൂടെ ചേർത്ത് വാങ്ങാവുന്നതാണ്.

*ടേസ്റ്റ് കൂടുവാൻ Milkmaid ചേർക്കുന്നത് നല്ലതാണ് , ചേർക്കുമ്പോൾ അവസാനം ചേർക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم