Pineapple and Tutti Frutti Ice Cream - പൈനാപ്പിൾ ടൂട്ടി ഫ്രൂട്ടി ഐസ് ക്രീം
By : Anjali Abhilash

ഫുൾ ഫാറ്റ് മിൽക്ക് : 2 കപ്പ്
ഫ്രഷ് ക്രീം : 1 കപ്പ്
പഞ്ചസാര : 1 കപ്പ്
കോൺ ഫ്ലവർ : 4 ടി സ്പൂൺ
പൈനാപ്പിൾ ക്രഷ് / ജാം : 4 ടേബിൾ സ്പൂൺ
ടൂട്ടി ഫ്രൂട്ടി : 1 കപ്പ്
പെർമിറ്റഡ് ഫുഡ് കളർ : മഞ്ഞ 3 തുള്ളി. (നിർബന്ധം ഇല്ല. ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി )

കോൺ ഫ്ലവർ 3 ടേബിൾ സ്പൂൺ പാലിൽ മിക്സ് ചെയ്‌തു മാറ്റിവെക്കുക
പാലും പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കാൻ വെക്കുക
പാൽ ഒന്ന് ചൂടായി വരുമ്പോൾ കോൺ ഫ്ലവർ മിക്സ് ചെയ്‌തു വെച്ച പാൽ ചേർത്ത് കൈ വിടാതെ ഇളക്കുക. നന്നായി ഇളക്കിയില്ലെങ്കിൽ കട്ട കെട്ടും.
നന്നായി തിളച്ചു കുറുകി വന്നാൽ പൈനാപ്പിൾ ക്രഷ് / ജാം , ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റി വെക്കുക. ജാം ആണ് ചേർക്കുന്നതെങ്കിൽ ജാം ആദ്യം ചെറുതായി ഒന്ന് ചൂടാക്കി ചേർത്താൽ പെട്ടെന്ന് മിക്സ് ആയി കിട്ടും. പൈനാപ്പിൽന് പകരം സ്‌ട്രോബെറി അല്ലെങ്കിൽ ഓറഞ്ച് ജാം അല്ലെങ്കിൽ ക്രഷ് ഉപയോഗിക്കാം. ഇതൊന്നും ഇല്ലെങ്കിൽ വാനില എസ്സെൻസ് ചേർക്കുക. 
തണുത്തു കഴിഞ്ഞാൽ ഇലക്ട്രിക്ക് ബീറ്റർ അല്ലെങ്കിൽ ഒരു എഗ്ഗ് ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക
ക്രീം നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ബീറ്റ് ചെയ്‌ത ക്രീമും പാൽ മിശ്രിതവും നന്നായി യോജിപ്പിച്ചു ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റ് ചെയ്യാൻ വെക്കുക
ഒരു 5 മണിക്കൂർ കഴിഞ്ഞു പകുതി സെറ്റ് ആയ ഐസ് ക്രീം പുറത്തെടുത്തു വീണ്ടും ബീറ്റ് ചെയ്തു അതിൽ ടൂട്ടി ഫ്രൂട്ടി മിക്സ് ചെയ്തു ഫ്രീസറിൽ നന്നായി ഫ്രീസ് ആവും വരെ സെറ്റ് ചെയ്യുക
സ്കൂപ് ചെയ്തു സെർവ് ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم