ആട്ടിൻ തല സൂപ്പ് / മരുന്ന് സൂപ്പ്
By : Vineesh K Vasudevan
തൂവാനതുമ്പികൾ സിനിമയിൽ, ലാലേട്ടനെ ടൗണിൽ കാണുമ്പോൾ വന്ന കാര്യം തിരക്കിയ അശോകന് മറുപടി ഇങ്ങനെ ആയിരുന്നു.. " ആട്ടിൻ തല വാങ്ങണം, അമ്മക്ക് ഒരു സൂപ്പ് വെക്കാൻ... വാതത്തിന്റെ ശല്യം കൂടി ""
അതുപോലെ ഞാനും പോയി കട്ടപ്പനക്ക്..
എന്റെ നാട്ടിൽ ആടിനെ അറുക്കുമ്പോഴേ തല ബുക്ക് ചെയ്ത ആൾ തലയിൽ പിടിച്ചിട്ടുണ്ടാവും..വലിയ ഡിമാൻഡ് ആണ്😉.. കൊതിയന്മാർ
കട്ടപ്പന ചന്തയിൽ നടക്കുംമ്പോൾ, കുട്ടിക്കാലത്തു പെരുന്നാളിനും ഉത്സവത്തിനും കളിപ്പാട്ടം നോക്കി കൊതി വിട്ടു നടന്ന ഫീൽ ആണ്.. പലതരം മീനുകൾ ആണ് Main കൗതുകം.. വില ചോദിച്ചു പേശി പേശി..
നട നാലും തലേം ചോദിച്ചപ്പോൾ, നേരത്തെ പറയണമായിരുന്നു എന്ന്.. അഡ്വാൻസ് കൊടുക്കണമത്രേ.. എന്താണേലും വേറൊരു കടയിൽ നിന്ന് സംഭവം കിട്ടി.. ഇറച്ചിയുടെ ഇരട്ടി വിലയും..
ആട്ടിൻ തല ഡ്രസ്സ് ചെയ്തു പീസ് ആക്കുക, കൂടെ ഡ്രസ്സ് ചെയ്ത നട നാലും (ആട്ടിൻ കാലുകൾ ), നട്ടെല്ല് (optional ) എന്നിവ അങ്ങാടി മരുന്ന് കിഴികെട്ടി ഇട്ട 7 ലിറ്റർ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് വറ്റിച്ചു 1 ലിറ്റർ ആക്കിയാൽ സൂപ് റെഡി.. അരിച്ചെടുത്തു, കേടാകാതെ സൂക്ഷിക്കുക.. ദിവസവും half ഗ്ലാസ് സൂപ്പ്, കടുക് പൊട്ടിച്ചു ഉള്ളി ചതച്ചിട്ട് കഴിക്കുക.. ഒരു ആട്ടിൻ തല സൂപ്പ് ഒരാൾ തന്നെ കഴിക്കേണ്ടതാണ്..
കിഴി കെട്ടാനുള്ള അങ്ങാടി മരുന്ന് പ്രത്യേകം സൂപ്പിന്റെ കൂട്ട് പറഞ്ഞു വാങേണ്ടതാണ്.. ഇതിൽ തിപ്പലി, ചുക്ക്, ജീരകം അരി ആറും (കാർകോലരി, വിജാലരി, ചെറുപുന്നി, കുറെപാലാരി, മല്ലി, ഏലക്ക ) മുതലായവ അടങ്ങിയിരിക്കുന്നു
അമ്മ പറയും, നിന്നെ വയറ്റിൽ ചുമന്നപ്പോ ഞാൻ കഴിച്ചിട്ടുണ്ടെന്നു.. അതുകൊണ്ട് രുചി ഇല്ലെങ്കിലും, മരുന്നാണെങ്കിലും.. ഒരു ഇഷ്ടമാണ് ആട്ടിൻ സൂപ്പിനോട്.. ഓർക്കുമ്പോഴേ ഒരു ഊർജം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes