കപ്പ ചിക്കൻ ടിക്കി
By : Angel Louis
കപ്പ വേവിച്ചത് 1 കപ്പ്
എല്ലില്ലാത്ത ചിക്കൻ ഉപ്പും, മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചത് 1 കപ്പ് (ഞാൻ കറിയിലെ ചിക്കൻ ആണ് എടുത്തത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടിസ്പൂൺ
പച്ചമുളക് 3 എണ്ണം ചെറുതായി അരിഞ്ഞത്
സവാള 1എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി 2 ടിസ്പൂൺ
മഞ്ഞൾ പൊടി 1/2 ടിസ്പൂൺ
ഗരം മസാല പൊടി 1/2 ടിസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില 1 കതിർപ്പ്. ചെറുതായി അരിഞ്ഞത്
എണ്ണ ആവശ്യത്തിന്
വേവിച്ച ചിക്കൻ മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.കപ്പയും നന്നായി ഉടച്ച് വയ്ക്കുക. ഒരു പാൻ വച്ച് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വരുമ്പോൾ, മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കൻ ഇട്ട് ചെറുതീയിൽ ഇളക്കുക ചിക്കനിൽ മസാല പിടിച്ച് വരുമ്പോൾ കപ്പ ഉടച്ചതും കൂടി ഇട്ട് മിക്സ് ചെയിത ശേഷം തീ ഓഫ് ചെയത് തണുക്കാൻ വയ്ക്കുക
തണുത്ത ശേഷം ചെറിയ ഉരുളകളായി എടുത്ത് ഒന്ന് പ്രസ് ചെയിത് വയ്ക്കുക. എല്ലാം ഇങ്ങനെ തയ്യാറാക്കിയ ശേഷം .ഒരു നോൺ സ്റ്റിക് പാൻ വച്ച് 2 ടേബിൾ സ്പൂൺ ഒഴിച്ച് ചൂടാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ടിക്കികൾ ഇതിലേക്കിട്ട് ചെറുതീയിൽ രണ്ടു വശവും ബ്രൗൺ കളർ ആകുമ്പോൾ എടുക്കാം. ചൂടോടെ സോസ് കൂട്ടി കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes