ചക്ക ഉണ്ണിയപ്പം
By : Pavithra Rajesh
By : Pavithra Rajesh
ഒരു Spl ഉണ്ണിയപ്പം ആണ് കൂട്ടുകാർക്കായി തയ്യാറാക്കിയിരിക്കുന്നത് .വീട്ടിൽ ചക്കപ്പഴം ശർക്കര ചേർത്ത് വരട്ടി വെക്കാറുണ്ട്. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്കയുടെ സ്വാദ് കഴിയില്ല .
ചക്കവരട്ടിയത് ......... 2 ബൗൾ
അരിപ്പൊടി (വറുക്കാത്തത് )...... 2 1/4 ബൗൾ
പഞ്ചസാര .....7 tblspn ( മധുരം അനുസരിച്ച് )
ചുക്ക് ജീരകം ഏലക്കായ് ചേർത്ത് പൊടിച്ചത് .... 1 1/4 tblspn
തേങ്ങാക്കൊത്ത് ..... കാൽ ബൗൾ
ഉപ്പ് ...... ഒരു നുള്ള്
വെള്ളം .... ആവശ്യത്തിന്
നെയ്യ് .....1 tblspn ( optional)
വെളിച്ചെണ്ണ ..... ആവശ്യത്തിന്
അരിപ്പൊടി (വറുക്കാത്തത് )...... 2 1/4 ബൗൾ
പഞ്ചസാര .....7 tblspn ( മധുരം അനുസരിച്ച് )
ചുക്ക് ജീരകം ഏലക്കായ് ചേർത്ത് പൊടിച്ചത് .... 1 1/4 tblspn
തേങ്ങാക്കൊത്ത് ..... കാൽ ബൗൾ
ഉപ്പ് ...... ഒരു നുള്ള്
വെള്ളം .... ആവശ്യത്തിന്
നെയ്യ് .....1 tblspn ( optional)
വെളിച്ചെണ്ണ ..... ആവശ്യത്തിന്
ചക്കവരട്ടിയത് കുറച്ച് വെള്ളത്തിൽ അലിയിച്ച് എടുക്കുക .ഇതിലേക്ക് അരിപ്പൊടി ,പഞ്ചസാര ,ചുക്ക് പൊടി, തേങ്ങാ കൊത്ത് ,ഉപ്പ് ചേർക്കുക .സാധാരണ ഉണ്ണിയപ്പത്തിന്റെ മാവിന്റെ അയവിൽ കൂട്ട് തയ്യാറാക്കുക .ഉണ്ണിയപ്പം തയ്യാറാക്കുന്ന പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണയും നെയ്യും ചേർത്ത് ചൂടാകുമ്പോൾ മാവൊഴിച്ച് തിരിച്ചും മറിച്ചും വേവിച്ച് പൊരിച്ചെടുക്കാം .
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes