ചുരക്ക ഹൽവ
By Angel Louis
ചേരുവകൾ
ചുരക്ക 500 g
ക്യാരറ്റ് 2 എണ്ണം (കളറിന് വേണ്ടി ,ബീറ്റ്റൂട്ടും എടുക്കാം)
കാച്ചിയ പാൽ 2 കപ്പ്
മിൽക്ക്മെയിഡ് 1/2 ടിൻ
പഞ്ചസാര 1 കപ്പ് (ആവശ്യത്തിന്)
നെയ് 4-5 ടേബിൾ സ്പൂൺ
ഏലക്കാ പൊടിച്ചത് 1 1/2 ടി സ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി ,ബദാം ഇഷ്ടമുള്ളത് ആവശ്യത്തിന് നെയ്യിൽ വറുത്തത്
ചെയ്യുന്ന വിധം
.........................
ചുരക്ക സ്കിൻ ,സിഡും കളഞ്ഞ് വാഷ് ചെയ്ത് ഗ്രേറ്റ് ചെയ്ത് എടുക്കുക
ക്യാരറ്റ് പിൽ ചെയിത് ഗ്രേറ്റ് ചെയ്ത് വയ്ക്കുക
ഒരു പാൻ വച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ നെയ്യിട്ട ശേഷം ഗ്രേറ്റ് ചെയിത് വച്ചിരിക്കുന്ന ചുരക്കയും, ക്യാരറ്റും ചെറുതീയിൽ ഇളക്കി കൊടുക്കുക ഇതിലെ വെള്ളം വറ്റി തുടങ്ങുമ്പോൾ ,പഞ്ചസാര, പാൽ, മിൽക്ക് മെയിഡ് ചേർത്ത് തുടരെ ഇളക്കുക. ഇടക്ക് ബാക്കിയുള്ള നെയ് കുറേശ്ശേയായി ചേർത്ത് കൊടുക്കുക. പാത്രത്തിൽ നിന്ന് വിട്ട് നെയ് തെളിഞ്ഞത് തുടങ്ങുന്ന പാകം ആകുമ്പോൾ എലക്കാപ്പൊടിയും, വറുത്ത് വച്ചിരിക്കുന്ന ബദാം,കശുവണ്ടി, ഉണക്കമുന്തിരി ചേർത്തിളക്കി തീ ഓഫ് ചെയ്യുക ..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes