നല്ല പുളിയുള്ള ദോശമാവ് ..... 1/4 bowl
മൈദ ....2 1/4 bowl
കടലമാവ് .....1 1/4 tblspn
സോഡാപ്പൊടി ......2 നുള്ള്
സവാള .... 3 ചെറുത്
ഇഞ്ചി അരിഞ്ഞത് ....2 tblspn
പച്ചമുളക് ....5-6 nos .എരിവനുസരിച്ച്
കറിവേപ്പില ..... 3 തണ്ട്
എണ്ണ ..... വറുക്കാൻ ആവശ്യത്തിന്
ഉപ്പ് ........ പാകത്തിന്
വെള്ളം .... ആവശ്യത്തിന്
ദോശമാവ് മൈദ കടലമാവ് സോഡാപ്പൊടി ഉപ്പ് അരിഞ്ഞു വച്ചിരിക്കുന്ന സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി mix ചെയ്യുക .കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാളും അയവിൽ കുഴച്ചു വയ്ക്കുക .ഒരു 4-5 hr അതവിടെ ഇരിക്കട്ടെ . മൈദാ മാവ് ചെറുതായി പുളിച്ച് പൊങ്ങി വന്നിട്ടുണ്ടാകും .കൈ വെള്ളത്തിൽ മുക്കി ചെറുനാരങ്ങയേക്കാൾ വലുപ്പത്തിൽ ഓരോ ഉരുള മാവെടുത്ത് നടുക്ക് ഹോൾ ഇട്ട് ചൂടായ എണ്ണയിൽ വറുത്ത് കോരാം.
ഒരു കൈ കൊണ്ട് ഉണ്ടാക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ രണ്ടു കയ്യും വെള്ളം നനച്ച് ഒരു കയ്യിൽ മാവെടുത്ത് മറുകൈ കൊണ്ട് ഹോൾ ഇട്ട് വറുത്തെടുക്കുക. മുളക് വട റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes