By Angel Louis
സ്റ്റഫ്ഡ് പൊട്ടറ്റോ മുളക്ബജി

ചേരുവകൾ:
ബജി മുളക് 15 എണ്ണം
കടല പൊടി 400 g
ഉരുളൻ കിഴങ്ങ് 2 - 3 എണ്ണം വലുത്
സവാള 1 വലുത് ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടി സ്പൂൺ
മുളക് പൊടി എരിവിന് ആവശ്യത്തിന്
മഞ്ഞൾ പൊടി 1/2 ടി സ്പൂൺ
ഗരം മസാല പൊടി 1/2 ടിസ്പൂൺ
ജീരകം 1 ടി സ്പൂൺ
കായപ്പൊടി 1/2 ടിസ്പൂൺ
സോഡാ പൊടി 1 നുള്ള്
നാരങ്ങനീര് 1 ചെറിയ നാരങ്ങയുടെ
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കിഴങ്ങ് പുഴുങ്ങി ഉടച്ച് വയ്ക്കുക
ബജി മുളക് തണ്ട് കളയാതെ രണ്ടായി മുറിഞ്ഞ് പോകാതെ 1 വശം പിളർന്ന് വയ്ക്കുക ( എരിവ് കൂടുതൽ ഉള്ള മുളകാണേൽ സീഡ് എടുത്ത് കളയാം)
ഒരു പാൻ വച്ച് 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഇടുക പൊട്ടിയ ശേഷം സവാള, പച്ചമുളക്, ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. വഴന്നു വരുമ്പോൾ മസാല പൊടികളും, ആ വശ്യത്തിന് ഉപ്പും ഇട്ട് ഇളക്കിയ ശേഷം ഉടച്ച് വച്ച കിഴങ്ങും, മല്ലിയില, നാരങ്ങനീര് ചേർത്ത് നന്നായി മിക്സ് ചെയ്ത് തണുക്കാൻ വയ്ക്കുക
കടല പൊടി ഒരു 2, 3 മിനിറ്റ് ചൂടാക്കി എടുക്കുക (റോ ടേസ്റ്റ് മാറാനാണ് ഇങ്ങനെ ചെയ്യുന്നത് )കടല പൊടി 1 ടി സ്പൂൺ മുളക് പൊടി, 1/4 ടിസ്പൂൺ മഞ്ഞൾ പൊടി, 1/2 ടിസ്പൂൺ കായപ്പൊടി, ഒരു നുള്ള് സോഡാ പൊടി ,ആവശ്യത്തിന് ഉപ്പും ഇട്ട് വെള്ളം ഒഴിച്ച് ഇഡ്ഡലി ബാറ്ററിന്റെ കൺസിസ്റ്റൻസിയിൽ കട്ട ഇല്ലാതെ കലക്കി വയ്ക്കുക ( ഒരു പാട് ലൂസാകതെ ശ്രദ്ധിക്കണം)
ഫില്ലിംങ്ങ് തണുത്ത ശേഷം എല്ലാ മുളകിലും കുറേശ്ശേ എടുത്ത് ഫിൽ ചെയിത് വയ്ക്കുക
ഒരു ചീനചട്ടിയിൽ വറുക്കാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഫിൽ ചെയിത് വച്ചിരിക്കുന്ന മുളകുകൾ എടുത്ത് കടലമാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് ഗോൾഡൻ കളറിൽ വറുത്ത് കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم