വീണ്ടും മധുരക്കിഴങ്ങ് കൊണ്ടുള്ള ഒരു റെസിപ്പി .ഇന്നലെ പായസം ഉണ്ടാക്കി കഴിഞ്ഞ് ബാക്കിയുള്ള കിഴങ്ങ് കൊണ്ട് ഇന്നത്തെ dinner റെഡിയാക്കി .
By : Pavithra Rajesh
ചേരുവകൾ
സ്റ്റഫ് ചെയ്യാൻ
സ്റ്റഫ് ചെയ്യാൻ
മധുരക്കിഴങ്ങ് ... 3 ഇടത്തരം
സവാള ..... 2 ചെറുത്
പച്ചമുളക് .... 3
ജീരകം .... ഒന്നര സ്പൂൺ
മഞ്ഞൾപ്പൊടി ... കാൽ സ്പൂൺ
മല്ലിയില ,എണ്ണ...1 1/2 tblspn
ഉപ്പ് ... പാകത്തിന്
സവാള ..... 2 ചെറുത്
പച്ചമുളക് .... 3
ജീരകം .... ഒന്നര സ്പൂൺ
മഞ്ഞൾപ്പൊടി ... കാൽ സ്പൂൺ
മല്ലിയില ,എണ്ണ...1 1/2 tblspn
ഉപ്പ് ... പാകത്തിന്
ചപ്പാത്തിക്ക് വേണ്ടത്
ആട്ട ,ഉപ്പ് ,വെള്ളം
ചപ്പാത്തിക്ക് മാവ് കുഴച്ച് വെക്കുക .മധുരക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചച്ചെടുക്കുക .ജീരകം ഇടി കല്ലിൽ വെച്ച് ഒന്നു ചതച്ചെടുക്കുക .പാനിൽ എണ്ണ ചൂടാക്കി ( ഞാൻ sunflower oil ആണ് use ചെയ്തത് .) ജീരകം ഇട്ട് പൊട്ടി കഴിയുമ്പോൾ കൊത്തിയരിഞ്ഞ സവാള പച്ചമുളക് ചേർത്ത് പച്ച മാറുന്ന വരെ വഴറ്റുക .(അധികം വഴറ്റണ്ട) മഞ്ഞൾപ്പൊടി ചേർത്ത് ഉടച്ചു വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് ചേർക്കുക .പാകത്തിന് ഉപ്പും മല്ലിയില അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കുക .സാധാരണയിലും അല്പം കൂടി വലിയ ഉരുളയാക്കി ചപ്പാത്തി മാവ് എടുക്കുക .ചപ്പാത്തി അല്പം പരത്തി മധുരക്കിഴങ്ങ് കൂട്ട് വെച്ച് പൊതിഞ്ഞ് എടുത്ത് , ചപ്പാത്തി പരത്തിയെടുത്ത് നെയ്യ് പുരട്ടി ചുട്ടെടുക്കുക .ചൂടോടെ കഴിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes