By
മീൻ മുളകിട്ടത്
ചേരുവകൾ :-
അയില........ 1/2 kg
സവാള........... 1 എണ്ണം
കുഞ്ഞുള്ളി...... 5 എണ്ണം
ഇഞ്ചി........... 1 കഷ്ണം
പച്ചമുളക്....... 2 എണ്ണം
വെളുത്തുള്ളി..... 5 അല്ലി
കുടംപുളി..... 1 കഷ്ണം
തക്കാളി....... 1 വലുത്
മല്ലിപൊടി....... 2 ടീസ്പൂൺ
മഞ്ഞൾപൊടി..... 1/2 ടീസ്പൂൺ
മുളകുപൊടി......... 2 ടീസ്പൂൺ
കുരുമുളക്പൊടി.... 1/2 ടീസ്പൂൺ
ഉപ്പ്........ ആവശ്യത്തിന്
വെള്ളം.... ആവശ്യത്തിന്
വെളിച്ചെണ്ണ.... ആവശ്യത്തിന്
കറിവേപ്പില....... 1 തണ്ട്
തയ്യാറാക്കുന്ന വിധം :-
അയില കഴുകി വൃത്തിയാക്കി മുറിച്ചു വക്കുക. സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കനം കുറച്ച് അരിഞ്ഞു വക്കുക. കുഞ്ഞുള്ളി വൃത്തിയാക്കി ഒന്നു ചതച്ചു വക്കുക. അതുപോലെ തന്നെ തക്കാളി മുറിച്ചു വക്കുക. ഒരു മൺചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക. ഒപ്പം തന്നെ കുഞ്ഞുള്ളിയും ഇട്ട് കൊടുക്കുക. രണ്ടുംകൂടി നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർക്കുക. കുറച്ച് ഉപ്പും ചേർത്തു നന്നായി വഴറ്റുക. എന്നിട്ട് മഞ്ഞൾപൊടി, മല്ലിപൊടി, മുളകുപൊടി ചേർക്കുക. തക്കാളികൂടി ചേർത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒന്നു തിളപ്പിക്കുക. എന്നിട്ട് ഇതിലേക്ക് അയിലയും, കുടംപുളിയും, ഒപ്പം തന്നെ കുരുമുളകുപൊടിയും ചേർത്തു ഒന്നടച്ചു വച്ച് വേവിക്കുക. വെന്ദ് കഴിഞ്ഞാൽ കുറച്ച് പച്ച വെളിച്ചെണ്ണയും, കറിവേപ്പിലയും ചേർത്തു വാങ്ങി വക്കുക. വേറെ മീനും ഇങ്ങനെ ചെയ്യാം. അങ്ങിനെ നമ്മുടെ "മീൻ മുളകിട്ടത് "റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes