By
പനീർ ചില്ലി

ആവശ്യം ഉള്ള സാധനങ്ങൾ
പനീർ -200gm (ചതുരം കഷണങ്ങൾ ആയി മുറിച്ചു )
കോൺഫ്ലോർ - 2 സ്പൂൺ 
മൈദ - 2 സ്പൂൺ
കുരുമുളക് പൊടി - 1/4 സ്പൂൺ
ഉപ്പു - പാകത്തിന്
മുകളിൽ പറഞ്ഞ items എല്ലാം വെള്ളത്തിൽ നല്ല കട്ടിയിൽ mix ചെയ്തു എടുക്കുക. പനീർ ഇതിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചു എടുക്കുക.

1)ഇഞ്ചി, വെളുത്തുള്ളി പൊടി ആയി അറിഞ്ഞത് - 2 സ്പൂൺ
2)സവാള ചതുരം ആയി മുറിച്ചു ഇതളുകൾ ആക്കിയത് - 1 വലുത്
3) capsicum ചതുരം ആയി മുറിച്ചത് -1
4)പച്ചമുളക് - 4 എണ്ണം വട്ടത്തിൽ അരിഞ്ഞത്
ഇതെല്ലാം എണ്ണയിൽ ഓരോന്നായി ഒരുപടി വാടി പോവാതെ വഴറ്റുക..
ഇതിലേക്ക് 2സ്പൂൺ സോയസോസ്, 1സ്പൂൺ hot ചില്ലി സോസ്, ചേർത്ത് നന്നായി ഇളകി പൊരിച്ചു വെച്ച പനീർ കൂടി ചേർത്ത് mix ആക്കുക. അല്പം കുരുമുളക് പൊടിയും ഒരു തണ്ട് സ്പ്രിങ് ഒനിയൻ വേണമെങ്കിൽ അല്പം ഉപ്പും ചേർത്ത് ഇളക്കുക ഉപയോഗിക്കാം..
ഗ്രേവി ആയി വേണം എങ്കിൽ അല്പം കോൺഫ്ലോർ വെള്ളത്തിൽ കലക്കി ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم