By
Payyoli Chicken Fry / പയ്യോളി ചിക്കൻ ഫ്രൈ
ചിക്കൻ : അര കിലോ
ഇഞ്ചി : ഒരു ഇഞ്ച് കഷ്ണം
വെളുത്തുള്ളി : 8 അല്ലി
കാശ്മീരി മുളക് 10 എണ്ണം
മുളക് പൊടി : 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി : 1/2 ടീസ്പൂൺ
ഗരം മസാല : 3/4 ടീ സ്‌പൂൺ
ചെറുനാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
കോൺ ഫ്ലവർ : 1 ടേബിൾ സ്പൂൺ
പുട്ട് പൊടി : 1 ടേബിൾ സ്പൂൺ
തേങ്ങാ ചിരവിയത് : 1/2 കപ്പ്
കറിവേപ്പില : 2 തണ്ട്
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : വറുക്കാൻ ആവശ്യത്തിന്
ആദ്യം തന്നെ കാശ്മീരി മുളക് 10 മിനിറ്റ് കുറച്ച് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഇത് തണുക്കാൻ വെക്കുക
ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ചു കഴുകി വെള്ളം മുഴുവൻ കളയുക
വേവിച്ച കാശ്മീരി മുളക്, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക.
ഈ അരപ്പിൽ നിന്നും 1 സ്‌പൂൺ അരപ്പ് മാറ്റി വെക്കുക
ബാക്കി അരപ്പ് ചിക്കനിൽ നന്നായി പുരട്ടുക. കോൺ ഫ്ലവർ ചേർത്ത് ഒന്ന് കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് 1 - 2 മണിക്കൂർ മാറ്റിവെക്കണം. പറ്റിയാൽ രാത്രി മാരിനേറ്റ് ചെയ്തു വെക്കുക. വറുക്കാൻ നേരം ഈ ചിക്കനിലേക്ക് പുട്ട് പൊടി ചേർത്ത് ഒന്ന് കൂടി യോജിപ്പിച്ചെടുക്കുക.
എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ തീ മീഡിയം ഫ്ലേമിൽ ആക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക.ചിരകി വെച്ച തേങ്ങയിലേക്ക് കറിവേപ്പിലയും മാറ്റി വെച്ച മുളക് പേസ്റ്റും ചേർത്തിളക്കുക. ഇത് ചിക്കൻ വറുത്ത അതെ എണ്ണയിൽ വറുത്തെടുക്കുക. വറുത്തെടുത്ത ചിക്കന്റെ മുകളിൽ ഇത് വിതറുക.
ചൂടോടെ സെർവ് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes