By
ചേരുവകൾ :-
1.ഉണ്ണിത്തണ്ട് പോള കളഞ്ഞ് കൊത്തി അരിഞ്ഞത് -1കപ്പ്.
2. മുതിര വറുത്തെടുത്തു കുതിർത്തത് -അര കപ്പ്
3.മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
4.ഉപ്പ് -പാകത്തിന്
5.തേങ്ങ ചിരവിയത് -അര കപ്പ്
6. വെളുത്തുള്ളി(വേണമെങ്കിൽ ) -2 അല്ലി
7. ജീരകം -അര ടീസ്പൂൺ
8. അരി വറുത്തത് -1ടീസ്പൂൺ
9. വറ്റൽമുളക് -3എണ്ണം
10.വെളിച്ചെണ്ണ -2ടീസ്പൂൺ
11. ചുവന്നുള്ളി -3എണ്ണം
12.കറിവേപ്പില -1തണ്ട്

പാകം ചെയ്യുന്ന വിധം :-
ഉണ്ണിപ്പിണ്ടി കൊത്തി അരിഞ്ഞതും മുതിര കുതിർത്തിയതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ അടിക്കുന്നത് വരെ വേവിക്കുക, പിന്നീട് തേങ്ങ ചിരവിയതും ചെറിയ ജീരകവും വെളുത്തുള്ളിയും ചതച്ചെടുത്തു വെക്കുക, ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളിയും കറിവേപ്പിലയും വറ്റൽമുളകും ഇട്ട് ഇളക്കിയതിനു ശേഷം അതിലേക്ക് ഉണ്ണിപ്പിണ്ടിയും മുതിരയും വേവിച്ചു വെച്ചത് ചേർത്ത് നന്നായി ഇളക്കുക ചൂടാവുമ്പോൾ അതിലേക്ക് തേങ്ങ അരപ്പും ചേർത്ത് ഇളക്കി വേവുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെക്കുക. ഇതിലേക്ക് അരി വറുത്തതും വറ്റൽമുളകും ചെറുതായി പൊടിച്ചത് ചേർത്ത് ഇളക്കുക, ഉണ്ണിപ്പിണ്ടി തോരൻ റെഡി.

Note : വെളുത്തുള്ളിയുടെ രുചി ഇഷ്ടമില്ലാത്തവർ അത് ചേർക്കേണ്ടതില്ല.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes